Uncategorized

കോവിഡ് വാക്‌സിന്‍ രോഗവ്യാപനം തടയുമെന്നുറപ്പില്ല: ഫൈസര്‍ സി.ഇ.ഒ 

“Manju”

ലണ്ടന്‍: പരീക്ഷണങ്ങള്‍ അവസാനിപ്പിച്ച് കോവിഡ് വാക്‌സിന്‍ അടിയന്തര സാഹചര്യങ്ങളില്‍ ഉപയോഗിക്കാന്‍ തയ്യാറെടുക്കുകയാണ് ബ്രിട്ടണ്‍. അമേരിക്കന്‍ കമ്പനിയായ ഫൈസറില്‍ നിന്നുമാണ് ബ്രിട്ടണ്‍ വാക്‌സിന്‍ സ്വീകരിച്ചിട്ടുള്ളത്. എന്നാല്‍ വാക്‌സിന്‍ കോവിഡ് പകരുന്നത് എത്രത്തോളം ചെറുക്കുമെന്ന് പറയാന്‍ കഴിയില്ലെന്നാണ് ഫൈസര്‍ കമ്പനി സി.,ഒ ആല്‍ബര്‍ട്ട് ബൗര്‍ല പറയുന്നത്.

8,00,000 ഡോസ് വാക്‌സിനാണ് ഫൈസറില്‍ നിന്നും ബ്രിട്ടണ്‍ വാങ്ങുന്നത്. വാക്‌സിന്‍ വൈറസിനെ തടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ബ്രിട്ടീഷ് ആരോഗ്യ മന്ത്രി ആലോക് ശര്‍മ്മ പറഞ്ഞു. ഈ വര്‍ഷം അവസാനത്തോടെ വാക്‌സിന്‍ എല്ലാവരിലേക്കും എത്തിക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ബ്രിട്ടണ്‍.

ബ്രിട്ടണ് പിന്നാലെ കോവിഡ് വാക്‌സിന്റെ അടിയന്തര ഉപയോഗത്തിന് ബഹറിനും തയ്യാറെടുക്കുകയാണ്. ചൈനീസ് കമ്പനിയായ സിനോഫാം വികസിപ്പിച്ച കോവിഡ് വാക്‌സിനാണ് ബഹറിന്‍ അനുമതി നല്‍കിയത്.

Related Articles

Back to top button