IndiaLatest

ഇന്ത്യയ്ക്ക് ഓക്സ്ഫഡ് വാക്സീന്‍ 250 രൂപയ്ക്ക് ലഭിക്കും

“Manju”

COVID-19 vaccine trial will continue after volunteer death |  Science|Business

ശ്രീജ.എസ്

ന്യൂഡല്‍ഹി: ഓക്സ്ഫഡ് സര്‍വകലാശാല വികസിപ്പിച്ച കോവിഡ് വാക്സീന്‍ സര്‍ക്കാരിന് ഡോസിന് 250 രൂപയ്ക്ക് ലഭ്യമാക്കും. ഇന്ത്യയില്‍ ഉല്‍പാദന-പരീക്ഷണ കരാറുള്ള സീറം ഇന്‍സ്റ്റിറ്റ്യൂട്ടാണ് ഇക്കാര്യം അറിയിച്ചത്. പുണെയിലെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മിക്കുന്ന കോവിഡ് വാക്സിന്റെ 50 ശതമാനവും ഇന്ത്യയ്ക്ക് നല്‍കുമെന്നും ബാക്കിയേ മറ്റു രാജ്യങ്ങളിലേക്കു കയറ്റുമതി ചെയ്യൂവെന്നും സീറം ഇന്‍സ്റ്റിറ്റ്യൂട്ട് സിഇഒ അദാര്‍ പുനെവാല വ്യക്തമാക്കിയിരുന്നു. ഓക്സ്ഫഡ് വികസിപ്പിച്ച വാക്സീന്‍ ‘കോവിഷീല്‍ഡ്’ എന്ന പേരിലാണ് സീറം വിപണിയിലെത്തിക്കുക.

പൊതുജനങ്ങള്‍ക്ക് 2021 ഏപ്രിലില്‍ വാക്സീന്‍ ലഭ്യമാക്കാനാണ് കമ്പനിയുടെ ശ്രമമെന്നും ഫെബ്രുവരിയില്‍ 10 കോടി ഡോസ് നിര്‍മിക്കാന്‍ ധാരണയായതായും അദാര്‍ പുനെവാല നേരത്തെ പറഞ്ഞിരുന്നു.
വാക്സീന്‍ വന്‍തോതില്‍ വാങ്ങാന്‍ സര്‍ക്കാര്‍ തലത്തില്‍ ധാരണയായതിനെ തുടര്‍ന്നാണ് സര്‍ക്കാരിന് ഒരു ഡോസിന് 250 രൂപ നിരക്കില്‍ വാക്സീന്‍ നല്‍കാന്‍ കമ്പനി തയാറാകുന്നത്. രണ്ടാഴ്ചയ്ക്കുള്ളില്‍ കോവിഡ് വാക്സീന് അംഗീകാരം നല്‍കണമെന്നാവശ്യപ്പെട്ട് പുണെ സീറം ഇന്‍സ്റ്റിറ്റ്യൂട്ടും ഫൈസര്‍ ഇന്ത്യയും സമര്‍പ്പിച്ച അപേക്ഷകളില്‍ തീരുമാനമുണ്ടാകും.

Related Articles

Back to top button