IndiaLatest

ലോകത്തെ ഏറ്റവും ശക്തരായ സ്ത്രീകളില്‍ നിര്‍മ്മലാ സീതാരാമനും; ഫോബ്‌സ് പട്ടിക പ്രസിദ്ധീകരിച്ചു

“Manju”

സിന്ധുമോൾ. ആർ

ന്യൂഡല്‍ഹി : ലോകത്തെ കരുത്തരായ സ്ത്രീകളുടെ പട്ടികയില്‍ ഇടം നേടി കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മ്മലാ സീതാരാമന്‍. അമേരിക്കന്‍ ബിസിനസ് മാഗസീനായ ഫോബ്‌സ് പുറത്തുവിട്ട ശക്തരായ 100 സ്ത്രീകളുടെ പട്ടികയിലാണ് നിര്‍മ്മലാ സീതാരാമനും ഉള്‍പ്പെടുന്നത്. പട്ടികയില്‍ നിര്‍മ്മലാ സീതാരാമന്‍ 41-ാം സ്ഥാനത്താണ്.

ജര്‍മ്മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കലാണ് പട്ടികയില്‍ ഒന്നാമത്. അമേരിക്കന്‍ വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട കമലാ ഹാരിസിന് മൂന്നാം സ്ഥാനമാണ് ഉള്ളത്. ഇവര്‍ക്ക് പുറമേ ന്യൂസിലാന്റ് പ്രധാനമന്ത്രി ജസീന്ദ ആര്‍ഡണ്‍, തായ്‌വാന്‍ പ്രസിഡന്റ് ത്‌സായി ലാംഗ്- വെന്‍ തുടങ്ങിയവരും പട്ടികയില്‍ ഉള്‍പ്പെടുന്നു. മുപ്പത് രാജ്യങ്ങളില്‍ നിന്നുളള വനിതകളാണ് ഫോബ്‌സിന്റെ 17-ാമത് പട്ടികയില്‍ ഇടം പിടിച്ചിരിക്കുന്നത്. ഇതില്‍ 10 പേര്‍ ഭരണാധികാരികളാണ്. 39 സിഇഒമാരും പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്.

നിര്‍മ്മലാ സീതാരാമന് പിന്നാലെ 55-ാം സ്ഥാനത്ത് എച്ച്‌ സി എല്‍ ചെയര്‍പേഴ്സണ്‍ റോഷ്നി നാടാര്‍ മത്സഹോത്രയും ഉണ്ട്. ഇന്ത്യയിലെ ഏറ്റവും സമ്ബന്ന വനിതയായ കിരണ്‍ മസൂംദാര്‍ ഷാ 68-ാം സ്ഥാനത്തും, ലാന്‍മാര്‍ക്ക് ഗ്രൂപ്പ് മേധാവി രേണുക ജഗ്തിയാനി 98-ാം സ്ഥാനത്തും ഉള്‍പ്പെടുന്നു.

Related Articles

Back to top button