IndiaInternationalLatest

ഇരട്ടി വില നൽകി ഓർഡർ ചെയ്തത് പ്ലേസ്റ്റേഷൻ 5; കിട്ടിയത് ഇഷ്ടികക്കട്ട !

“Manju”

Malayalam News - ഇരട്ടി വില നൽകി ഓൺലൈൻ ഓർഡർ ചെയ്തത് പ്ലേസ്റ്റേഷൻ 5; കിട്ടിയത്  ഇഷ്ടികക്കട്ട| Man Orders PlayStation 5 Online But Receives a Large Block of  Brick | News18 Kerala, Buzz Latest ...

യു.എസ്. : ഓൺലൈനിൽ ഓർഡർ ചെയ്ത് സാധനം കയ്യിൽ ലഭിക്കുമ്പോൾ സോപ്പുപെട്ടിയും ബാർസോപ്പും ആകുന്നത് പുതിയ കാലത്ത് പതിവാണ്. പല ഓൺലൈൻ സൈറ്റുകളിൽ നിന്ന് ഓർഡർ ചെയ്യുമ്പോൾ ഇങ്ങനെയുള്ള അബദ്ധങ്ങൾ സംഭവിക്കുന്നത് പലർക്കും നേരിട്ട് അനുഭവവുമുണ്ടാകും.
എന്നാൽ യുഎസ്സിലുള്ള യുവാവിന് അൽപ്പം കൂടിപ്പോയ അനുഭവമാണ് ഉണ്ടായിരിക്കുന്നത്. കാത്തു കാത്തിരുന്ന് മോഹിച്ച് ഓർഡർ ചെയ്ത ഉത്പന്നം കയ്യിൽ കിട്ടിയപ്പോൾ അമ്പരന്നിരിക്കുകയാണ് യുവാവ്. പ്ലേ സ്റ്റേഷൻ ഓർഡർ ചെയ്ത യുവാവാണ് കബളിപ്പിക്കപ്പെട്ടത്.
കഴിഞ്ഞ നവംബർ 12 നാണ് സോണി പ്ലേ സ്റ്റേഷൻ 5 റിലീസ് ആയത്. പുറത്തിറങ്ങുന്നതിന് മുമ്പ് തന്നെ ആരാധകർ ഏറെ ആയതിനാൽ ആഗ്രഹിച്ച എല്ലാവർക്കും ആദ്യഘട്ടത്തിൽ പ്ലേ സ്റ്റേഷൻ ലഭിച്ചിരുന്നില്ല. ഭാഗ്യശാലികൾക്ക് മാത്രമാണ് അതിനുള്ള അവസരം ലഭിച്ചത്.
ഇ-ബെയിലൂടെ ഏതാണ്ട് ഇരട്ടി വില നൽകിയാണ് യുഎസ്സിലെ യുവാവ് പ്ലേസ്റ്റേഷൻ 5 ഓർഡർ ചെയ്തത്. കുറച്ചധികം പണം കൂടുതൽ നൽകേണ്ടി വന്നാലും പ്ലേസ്റ്റേഷൻ 5 കയ്യിൽ കിട്ടുന്നതിന്റെ സന്തോഷത്തിലായിരുന്നു ഇയാൾ.
എന്നാൽ ഓർഡർ ചെയ്ത ഉത്പന്നം വീട്ടിലെത്തി ആവേശത്തോടെ തുറന്നു നോക്കിയ യുവാവ് ഞെട്ടിത്തരിച്ചു. പ്ലേ സ്റ്റേഷൻ 5 ന് പകരം പാക്ക് ചെയ്ത് വന്നിരിക്കുന്നത് ഒരു ഇഷ്ടിക കട്ടയാണ്. ഏതാണ്ട് 67,000 ഓളം രൂപ നൽകി ഓർഡർ ചെയ്ത വസ്തുവാണ് ഇഷ്ടിക കട്ടയായി മുന്നിൽ കിടക്കുന്നത്. ദേഷ്യം വരാൻ ഇതിൽ കൂടുതൽ എന്തു വേണം.

Related Articles

Check Also
Close
Back to top button