IndiaLatest

സോണിയ ഗാന്ധിക്ക് ജന്മദിനാശംസ നേര്‍ന്ന് പ്രധാനമന്ത്രി

“Manju”

സിന്ധുമോൾ. ആർ

ന്യൂഡല്‍ഹി: രാഷ്ട്രീയ എതിരാളിയായ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാഗാന്ധിക്ക് ആയുരാരോഗ്യ സൗഖ്യം നേര്‍ന്നുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ജന്മദിനാശംസ. ദീര്‍ഘകാലം ആരോഗ്യവതിയായിരിക്കാന്‍ ട്വിറ്റിലൂടെയാണ് ആശംസിച്ചത്. ‘ആരോഗ്യത്തോടെ ദീര്‍ഘകാലം വാഴാന്‍ ദൈവം അനുഗ്രഹിക്കട്ടെ.’ മോഡി കുറിച്ചു. കോണ്‍ഗ്രസ് ഇടക്കാല അദ്ധ്യക്ഷയ്ക്ക് കേന്ദ്രഗതാഗത മന്ത്രി നിതിന്‍ ഗഡ്ക്കരിയും ആശംസ നേര്‍ന്നു.

സോണിയാഗാന്ധിക്ക് ബുധനാഴ്ച 74 വയസ്സാണ് തികഞ്ഞത്. കോവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തിലും ഡല്‍ഹിയില്‍ കര്‍ഷകര്‍ നിലനില്‍പ്പിനായി പോരാട്ടം നടത്തുന്ന സാഹചര്യത്തിലും ജന്മദിനം ആഘോഷിക്കേണ്ടതില്ലെന്നാണ് കോണ്‍ഗ്രസ് നേതാവിന്റെ തീരുമാനം.

കേക്കു മുറിച്ചും മറ്റും മുമ്പ് നടത്തയിരുന്നത് പോലെയുള്ള ജന്മദിനാഘോഷമൊന്നും ഇത്തവണ വേണ്ടതില്ലെന്ന് വിവിധ സംസ്ഥാനങ്ങളിലെ നേതാക്കള്‍ക്കും സോണിയ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കോണ്‍ഗ്രസിന്റെ നേതൃസ്ഥാനത്തേക്ക് സോണിയ എത്തിയിട്ട് ഇപ്പോള്‍ 19 വര്‍ഷമായി. കഴിഞ്ഞ വര്‍ഷം രാഹുല്‍ഗാന്ധി സ്ഥാനമൊഴിഞ്ഞതോടെയാണ് ഇടക്കാല പ്രസിഡന്റായി സോണിയ വീണ്ടും എത്തിയത്.

Related Articles

Back to top button