InternationalLatest

ഇറ്റാലിയന്‍ ഫുട്‌ബോള്‍ ഇതിഹാസം പാവ്ലോ റോസി അന്തരിച്ചു

“Manju”

സിന്ധുമോൾ. ആർ

ഇറ്റാലിയന്‍ ഫുട്ബോളിലെ ഇതിഹാസതാരം പാവ്ലോ റോസി അന്തരിച്ചു. ഇന്നലെയായിരുന്നു റോസിയുടെ അന്ത്യം. റോസി മുമ്പ് ജോലി ചെയ്തിരുന്ന ഇറ്റാലിയന്‍ ചാനല്‍ റായ് സ്പോര്‍ട്ടാണ് ഇക്കാര്യം പുറത്തുവിട്ടത്. 64 വയസുകാരനായിരുന്ന റോസി കുറച്ചുനാളുകളായി ചികിത്സയിലായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍.

1982-ല്‍ സ്പെയിനില്‍ നടന്ന ലോകകപ്പില്‍ ഇറ്റലിയെ കിരീടത്തിലേക്ക് നയിച്ച ഉജ്ജ്വല പ്രകടനത്തോടെയാണ് റോസി ഇതിഹാസപദവിയിലേക്കുയര്‍ന്നത്. ആ ലോകകപ്പില്‍ ആറ് ​ഗോള്‍ നേടിയ റോസി, ​ഗോള്‍ഡന്‍ ബൂട്ട് സ്വന്തമാക്കിയിരുന്നു. ഒപ്പം മികച്ചകളിക്കാരന് നല്‍കുന്ന ​ഗോള്‍ഡന്‍ ബോള്‍ പുരസ്കാരവും റോസിക്കായിരുന്നു. ഇതിനുപുറമെ അതേ വര്‍ഷത്തെ ബാലണ്‍ ദി ഓര്‍ ജേതാവും ഈ ഇറ്റാലിയന്‍ ഫോര്‍വേഡായിരുന്നു. ഇറ്റാലിയന്‍ ദേശീയ ടീമിനായി ആകെ 48 മത്സരങ്ങളാണ് റോസി കളിച്ചത്. ഇതില്‍ നിന്ന് 20 ​ഗോളുകളും റോസി നേടിയരുന്നു. ക്ലബ് തലത്തില്‍ ഇറ്റാലിയന്‍ വമ്പന്മാരായ യുവന്റസ്, എ.സി.മിലാന്‍ തുടങ്ങിയവയ്ക്കായി റോസി ബൂട്ടുകെട്ടിയിട്ടുണ്ട്.

Related Articles

Back to top button