KeralaLatest

‘ജനം അസ്വസ്ഥരാണ്’; ജനാധിപത്യം പുനഃസ്ഥാപിക്കുന്ന ഫലമാണ് ഉണ്ടാവേണ്ടത്- ജി. സുകുമാരന്‍ നായര്‍

“Manju”

കോട്ടയം: ജനാധിപത്യം പുനഃസ്ഥാപിക്കുന്ന ഫലമാണ് ഇത്തവണത്തെ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഉണ്ടാകേണ്ടതെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. ചങ്ങനാശേരി വാഴപ്പള്ളി സെന്റ് തെരേസാസ് സ്‌കൂളിലെ ബൂത്തില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
വസ്തുതകള്‍ മനസ്സിലാക്കി ജനങ്ങള്‍ വോട്ട് ചെയ്യും. ജനങ്ങള്‍ അസ്വസ്ഥരാണ്. അതുകൊണ്ട് തന്നെ ഈ തെരഞ്ഞെടുപ്പ് ജനാധിപത്യത്തിന്റെ വിജയമാകണമെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. മുന്നണികളോട് സമദൂര നിലപാടാണ് എന്‍എസ്എസിനുള്ളത്. രാഷ്ട്രീയ വിവാദങ്ങൾ തെരഞ്ഞെടുപ്പിനെ ബാധിക്കും. തെരഞ്ഞെടുപ്പ് ഫലത്തിൽ അതു പ്രതിഫലിക്കും. തിരിച്ചറിയാനുള്ള ശക്തി ജനങ്ങൾക്കുണ്ട്. – അദ്ദേഹം പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടത്തിൽ കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, വയനാട് ജില്ലകളില്‍ വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. 451 തദ്ദേ ശസ്ഥാപനങ്ങളിലെ 8116 വാര്‍ഡുകളിലേക്കാണ് വോട്ടെടുപ്പ്.
47,28,489 പുരുഷന്‍മാരും 51,28,361 സ്ത്രീകളും 93 ട്രാന്‍സ്‌ജെന്റേഴ്‌സും 265 പ്രവാസി ഭാരതീയരും അടക്കം 98,57,208 വോട്ടര്‍മാരാണ് രണ്ടാം ഘട്ടത്തിലുള്ളത്. ഇതില്‍ 57,895 കന്നി വോട്ടര്‍മാരും ഉള്‍പ്പെടുന്നു. 12,643 പോളിംഗ് ബൂത്തുകളാണ് സജ്ജീകരിച്ചിരിക്കുന്നത്.

Related Articles

Back to top button