IndiaLatest

വിവാഹ വാര്‍ഷികം ആഘോഷമാക്കി കോഹ്ലിയും അനുഷ്കയും

“Manju”

സിന്ധുമോൾ. ആർ

മൂന്നാം വിവാഹ വാര്‍ഷികം ആഘോഷിക്കുകയാണ് ആരാധകരുടെ പ്രിയപ്പെട്ട വിരാട് കോലിയും ബോളിവുഡ് സൂപ്പര്‍താരം അനുഷ്ക ശര്‍മയും. അനുഷ്കയോടൊപ്പം ഉള്ള ഒരു മനോഹര ചിത്രം പങ്കുവെച്ചുകൊണ്ട് വിരാട് കോലിയും കോലിക്കൊപ്പമുള്ള സുന്ദരമായ ചിത്രം പങ്കിട്ടുകൊണ്ട് അനുഷ്കയും പരസ്പരം ആശംസകള്‍ അറിയിച്ചു.

മൂന്നാം വിവാഹ വാര്‍ഷികത്തിലേക്ക് കടക്കുമ്പോള്‍ തങ്ങളുടെ ആദ്യ കുഞ്ഞിനെ പ്രതീക്ഷിച്ചിരിക്കുകയാണ് താര ജോഡികള്‍. അടുത്ത വര്‍ഷം ജനുവരിയിലാണ് ഇവര്‍ക്ക് കുഞ്ഞ് പിറക്കുന്നത്. കുഞ്ഞിനെ സ്വീകരിക്കാന്‍ ഓസ്ട്രേലിയയ്ക്കെതിരായ ടെസ്റ്റ് മത്സരത്തില്‍ നിന്നും അവധിയെടുത്ത് കോഹ്ലിയും അനുഷ്കയ്ക്കൊപ്പം ഉണ്ടാകും. അനുഷ്കയും മനോഹരമായ ചിത്രം പങ്കുവെച്ച്‌ മൂന്നാം വാര്‍ഷികത്തിന്റെ സന്തോഷം സോഷ്യല്‍മീഡിയയിലൂടെ അറിയിച്ചിട്ടുണ്ട്. ‘നമ്മുടെ മൂന്ന് വര്‍ഷം, ഉടനെ തന്നെ നമ്മള്‍ മൂന്ന് പേര്‍’ എന്നാണ് കോഹ്ലിക്കൊപ്പമുള്ള ചിത്രത്തിന് അനുഷ്ക നല്‍കിയിരിക്കുന്ന കുറിപ്പ്

Related Articles

Back to top button