IndiaLatest

എംആര്‍എന്‍എ വാക്‌സിന്‍; ഇന്ത്യയില്‍ മനുഷ്യരില്‍ പരീക്ഷിക്കന്‍ അനുമതി

“Manju”

സിന്ധുമോൾ. ആർ

ന്യൂ​ഡ​ല്‍​ഹി: എം​ആ​ര്‍​എ​ന്‍​എ കോ​വി​ഡ് വാ​ക്സി​ന്‍ മ​നു​ഷ്യ​രി​ല്‍ പ​രീ​ക്ഷി​ക്കാ​ന്‍ അ​നു​മ​തി. ഇ​ന്ത്യ​യു​ടെ ആ​ദ്യ ത​ദ്ദേ​ശ നി​ര്‍​മി​ത വാക്സിന്‍ ആണ് എംആര്‍എന്‍എ. പു​നെ ആ​സ്ഥാ​ന​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന ജെ​ന്‍​നോ​വ ക​മ്പനി​യാ​ണ് വാ​ക്സി​ന്‍ വി​ക​സി​പ്പി​ച്ച​ത്.

എ​ച്ച്‌ഡി​ടി ബ​യോ​ടെ​ക്ക് എന്ന യു​എ​സ് ക​മ്പനി​യാ​യ കോ​ര്‍​പ​റേ​ഷ​നു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് വാ​ക്സി​ന്‍ വി​ക​സി​പ്പി​ച്ച​ത്. പു​തി​യ സാ​ങ്കേ​തി​ക വി​ദ്യ​യാ​യ എം​ആ​ര്‍​എ​ന്‍​എ (mRNA technology – മെ​സ​ഞ്ച​ര്‍ ആ​ര്‍​എ​ന്‍​എ) ഉ​പ​യോ​ഗി​ച്ചു​ള്ള വാ​ക്സി​നാ​ണി​ത്. സാ​ധാ​ര​ണ വാ​ക്‌​സി​നു​ക​ളി​ല്‍​ നി​ന്ന് വ്യ​ത്യ​സ്ത​മാ​ണ് എം​ആ​ര്‍​എ​ന്‍​എ വാ​ക്സി​ന്‍‌ ശ​രീ​ര​ത്തി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന രീ​തി​യി​ൽ മാറ്റമുണ്ട്.

സാ​ധാ​ര​ണ പ​ല വാ​ക്സീ​നു​ക​ളി​ലും പ്ര​തി​രോ​ധ​ശേ​ഷി​യു​ണ്ടാ​ക്കാ​ന്‍ ചെ​യ്യു​ന്ന​ത് നി​ര്‍​ജീ​വ​മാ​യ, അ​ല്ലെ​ങ്കി​ല്‍ ശ​ക്തി​കു​റ​ഞ്ഞ വൈ​റ​സു​ക​ളെ ന​മ്മു​ടെ ശ​രീ​ര​ത്തി​ലേ​ക്കു ക​ട​ത്തി​വി​ടു​ക​യാ​ണ്. എ​ന്നാ​ല്‍ എം​ആ​ര്‍​എ​ന്‍​എ വാ​ക്സീ​നു​ക​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത് അ​ങ്ങ​നെ​യ​ല്ല. പ്ര​തി​രോ​ധ​ശേ​ഷി വ​ര്‍​ധി​പ്പി​ക്കാ​നാ​യി പ്രോ​ട്ടീ​ന്‍ ഉ​ണ്ടാ​ക്കു​ന്ന​തെ​ങ്ങ​നെ​യെ​ന്നു ന​മ്മു​ടെ സ്വ​ന്തം കോ​ശ​ങ്ങ​ളെ പ​ഠി​പ്പി​ക്കു​ക​യാ​ണ് അ​വ ചെ​യ്യു​ന്ന​ത്. ഈ ​പ്ര​തി​ക​ര​ണം ആ​ന്റി ബോ​ഡി​ക​ള്‍ ശ​രീ​ര​ത്തി​നു​ള്ളി​ല്‍ ഉ​ണ്ടാ​ക്കും. ഇ​വ​യാ​ണ് യ​ഥാ​ര്‍​ഥ വൈ​റ​സ് ന​മ്മു​ടെ ശ​രീ​ര​ത്തി​ല്‍ ക​യ​റു​മ്പോള്‍ സം​ര​ക്ഷ​ണം ന​ല്‍​കു​ന്ന​ത്.

Related Articles

Back to top button