IndiaLatest

സാംസങ് ചൈന വിട്ട് ഇന്ത്യയിലേയ്ക്ക്

“Manju”

ശ്രീജ.എസ്

ന്യൂഡല്‍ഹി : ലോകത്തെ മുന്‍നിര മൊബൈല്‍ഫോണ്‍ നിര്‍മാതാക്കളായ സാംസങ് ചൈനയിലെ ഉല്‍പാദനം നിര്‍ത്താനൊരുങ്ങുന്നു. പകരം ഇന്ത്യയില്‍ ഏതാണ്ട് 4,825 കോടി രൂപയുടെ നിക്ഷേപം നടത്താനാണ് സൗത്ത് കൊറിയന്‍ കമ്പനിയുടെ തീരുമാനം.കമ്പനിയുടെ ഫാക്ടറി ഉത്തര്‍ പ്രദേശിലെ നോയിഡയിലായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്.

നോയിഡയിലെ ഈ കമ്പനി ലോകത്തെ തന്നെ മൂന്നാമത്തെ വലിയ യൂണിറ്റായിരിക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിക്കുന്നു. 510 പേര്‍ക്ക് ഇവിടെ നേരിട്ട് ജോലി ലഭിക്കുകയും ചെയ്തു. 2018 മുതല്‍ നോയിഡയില്‍ സാംസങ്ങിന്റെ ഒരു കമ്പനി പ്രവര്‍ത്തിക്കുന്നുണ്ട്. ഇത് കൂടാതെയാണ് മറ്റൊരു ഫാക്ടറി കൂടി പ്രവര്‍ത്തനത്തിനൊരുങ്ങുന്നത്. കമ്പനിക്ക് പ്രത്യേക സാമ്പത്തിക ഇളവുകള്‍ നല്‍കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു.

കൊവിഡിനെ തുടര്‍ന്ന് ഒട്ടേറെ കമ്പനികള്‍ ചൈനയിലെ പ്രവര്‍ത്തനം മതിയാക്കിയിരുന്നു. ഇവയ്ക്ക് പിന്നാലെയാണ് സാംസങ്ങും ചൈനയിലെ ഫാക്ടറി അടച്ചുപൂട്ടാനൊരുങ്ങുന്നത്. മൊബൈല്‍ ഫോണ്‍ കൂടാതെ സാംസങ് ഇലക്‌ട്രോണിക്‌സ് ഉത്പന്നങ്ങള്‍ കൂടി നോയിഡയിലെ കമ്പനിയില്‍ നിര്‍മിക്കും. ഇന്ത്യയില്‍ സാംസങ്ങിന്റെ കൂടുതല്‍ ഫാക്ടറികള്‍ ഉത്പാദനം ആരംഭിക്കുന്നതോടെ മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെയുള്ളവയ്ക്ക് വില കുറയും.

Related Articles

Back to top button