KeralaLatest

തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് മദ്യപിച്ചെത്തിയ ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു

“Manju”

തദ്ദേശ തിരഞ്ഞെടുപ്പ് ഡിസംബർ 8,10,14 തീയതികളിൽ; വോട്ടെണ്ണൽ 16 ന് | local  body election 2020| election commission

ശ്രീജ.എസ്

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ മദ്യപിച്ച്‌ ഡ്യൂട്ടിക്കെത്തിയ രണ്ട് ഉദ്യോഗസ്ഥരെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. കൊല്ലം കോര്‍പ്പറേഷനിലെ അഞ്ചാലുംമൂട് വാര്‍ഡിലെ മൂന്നാം നമ്പര്‍ പോളിംഗ് സ്‌റ്റേഷനിലെ പോളിംഗ് ഓഫീസര്‍ സജി സഖറിയ, കൊല്ലം വെട്ടിക്കവല ഗ്രാമപഞ്ചായത്തിലെ കമുകിന്‍കോട് വാര്‍ഡിലെ രണ്ടാം നമ്പര്‍ പോളിംഗ് സ്‌റ്റേഷനിലെ പോളിംഗ് ഓഫീസര്‍ ബിനു. കെ. ബേബി എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. കൊല്ലം ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി.

Related Articles

Back to top button