KeralaLatest

കേരള ക്രിക്കറ്റ്‌ അസോസിയേഷനെതിരെ നൽകിയ കോടതി അലക്ഷ്യ കേസുകൾ തള്ളി.

“Manju”

കേരള ക്രിക്കറ്റ്‌ അസോസിയേഷൻ സെക്രട്ടറി അഡ്വ ശ്രീജിത്ത്‌ വി നായർ , സുപ്രീം കോടതി നിയമിച്ച ബിസിസിഐ ഇടക്കാല കമ്മിറ്റി അധ്യക്ഷനും മുൻ CAG തലവൻ വിനോദ്‌ റായ് എന്നിവർക്കെതിരെ സുപ്രീം കോടതിയിൽ സമർപ്പിച്ച കോടതി അലക്ഷ്യ കേസ് സുപ്രീം കോടതി തള്ളി.

ജസ്റ്റിസ് ലോധ കമ്മിറ്റിയുടെ നിർദേശപ്രകാരമല്ല കേരള ക്രിക്കറ്റ്‌ അസോസിയേഷൻ നിയമാവലി ഭേദഗതി ചെയ്തതെന്നും ആയതിനാൽ സുപ്രീം കോടതി വിധിയുടെ ലംഘനം ആണെന്നും കാണിച്ചു സന്തോഷ്‌ കരുണാകരൻ, പ്രമോദ് എന്നിവർ നൽകിയ കോടതി അലക്ഷ്യ ഹർജിയാണ് സുപ്രീം കോടതിതള്ളിയത്.

സുപ്രീം കോടതിയിൽ ലോധ ഹർജി പരിഗണിക്കുന്നതിനാലും കോടതി നിയമിച്ച അമിക്കസ്‌ ക്യൂറി റിപ്പോർട്ട്‌ സമർപ്പിക്കിന്നതുവരെ രാജ്യത്തെ മറ്റ് കോടതികൾ ഈ വിഷയം പരിഗണിക്കാൻ പാടില്ല എന്നുള്ള ഉത്തരവ് അമിക്കസ്‌ ക്യൂറി റിപ്പോർട്ട്‌ ഫയൽ ചെയ്തതിനാൽ ടി ഉത്തരവ് റദ്ദ് ചെയ്തു.

ജസ്റ്റിസ് ലോധ കമ്മിറ്റി നിർദേശങ്ങൾ ഉൾപെടുത്തിയാണ് കേരള ക്രിക്കറ്റ്‌ അസോസിയേഷൻ നിയമാവലിതയ്യാറാക്കി എന്നും ആയത് സുപ്രീം കോടതി നിർദേശമനുസരിച്ചാണ് തിരുവനന്തപുരം ജില്ലാ റെജിസ്ട്രർ നിയമാവലി രജിസ്റ്റർ ചെയ്തതെന്നും, കളവായ ഹർജി സമർപ്പിച്ചവർക്കെതിരെ നിയമനടപടികൾ സ്വികരിക്കും എന്ന് കേരള ക്രിക്കറ്റ്‌ അസോസിയേഷൻ സെക്രട്ടറി അഡ്വ. ശ്രീജിത്ത് വി നായർ അറിയിച്ചു.

Related Articles

Back to top button