IndiaLatest

അമ്മയ്ക്കും മകള്‍ക്കും ഒരേ വേദിയില്‍ വിവാഹം

“Manju”

 

അമ്മയും മകളും ഒരേ പന്തലില്‍ വിവാഹിതരായി, വിവാഹം സര്‍ക്കാര്‍ പദ്ധതി പ്രകാരം

ശ്രീജ.എസ്

ഗോരഖ്പുര്‍; അമ്മയും മകളും ഒരേ ദിവസം ഒരേ വേദിയില്‍ തന്നെ വിവാഹിതരായി. ഉത്തര്‍പ്രദേശിലെ ഗോരഖ്പുരില്‍’ മുഖ്യമന്ത്രി സാമൂഹിക് വിവാഹ് യോജന’യുടെ കീഴില്‍ നടന്ന സമൂഹവിവാഹ വേദിയാണ് അമ്മയും മകളും വധുവായി എത്തിയ കൌതുക കാഴ്ചയ്ക്ക് വേദിസാക്ഷ്യം വഹിച്ചത്. ഇവര്‍ ഉള്‍പ്പെടെ 63 ദമ്പതികളാണ് അന്നത്തെ സമൂഹ വിവാഹച്ചടങ്ങില്‍ പുതിയ ജീവിതത്തിലേക്ക് ചുവടുവച്ചത്.

53 കാരിയായ ബേലി ദേവിയാണ് മകള്‍ക്കൊപ്പം വധുവായി ചടങ്ങിനെത്തിയത്. 25 വര്‍ഷം മുമ്പാണ് ഇവരുടെ ഭര്‍ത്താവ് ഹരിധര്‍ മരിച്ചത്. ഇയാളുടെ ഇളയസഹോദരന്‍ ജഗദീഷ് ആണ് ബേലി ദേവിയെ താലി ചാര്‍ത്തി ജീവിത പങ്കാളിയാക്കിയത്. കര്‍ഷകനായ ഇയാള്‍ അവിവാഹിതനായിരുന്നു.

ബേലിയുടെ ഇളയമകള്‍ ഇന്ദുവിന്റെ (27) വിവാഹവും ഇതേചടങ്ങില്‍ തന്നെ നടന്നു. ‘എന്റെ രണ്ട് ആണ്‍മക്കളും രണ്ട് പെണ്‍മക്കളും നേരത്തെ തന്നെ വിവാഹിതരായി. ഇപ്പോള്‍ ഇളയമകള്‍ കൂടി വിവാഹിതയാകാന്‍ തീരുമാനിച്ചതോടെയാണ് പുതിയ ജീവിതത്തെക്കുറിച്ച്‌ ചിന്തിച്ചത്. മക്കളും ഇക്കാര്യത്തില്‍ സന്തോഷം അറിയിച്ചിട്ടുണ്ടെന്ന് ബേലി ദേവി പറയുന്നു.

Related Articles

Back to top button