KeralaLatest

സിനിമകളിലെ സ്ത്രീവിരുദ്ധ സംഭാഷണങ്ങള്‍ ഇനി ഉണ്ടാകില്ല ; ഉദയകൃഷ്ണ

“Manju”

ജാതി, തൊഴില്‍ എന്നിവ ആക്ഷേപിക്കുന്ന ഡയലോഗുകള്‍ ഇനിയുണ്ടാകില്ല'

ശ്രീജ.എസ്

മലയാളസിനിമയില്‍ സ്ത്രീവിരുദ്ധതക്കും ജനാധിപത്യവിരുദ്ധതക്കും സ്ഥാനമില്ല. ജാതിപ്പേരും തൊഴില്‍പ്പേരും പറഞ്ഞ് ആക്ഷേപിക്കുന്ന സംഭാഷണങ്ങള്‍ ഇനി എഴുതില്ലെന്നു മലയാളത്തിലെ നിരവധി സൂപ്പര്‍ഹിറ്റ് സിനിമകള്‍ക്ക് തിരക്കഥയൊരുക്കിയ തിരക്കഥാകൃത്തായ ഉദയകൃഷ്ണ പറഞ്ഞു.

ഉദയകൃഷ്ണയുടെ പുതിയ ചിത്രമായ മോഹന്‍ലാല്‍ നായകനാകുന്ന ആറാട്ടിന്റെ പശ്ചാത്തലത്തില്‍ നല്‍കിയ അഭിമുഖത്തിലായിരുന്നു ഉദയകൃഷ്ണയുടെ പ്രതികരണം. സിനിമയിലെ സ്ത്രീപക്ഷ ചര്‍ച്ചകളെ എങ്ങനെയാണ് കാണുന്നതെന്ന് ജോ ജോസഫ് പുന്നവേലിയുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു ഉദയകൃഷ്ണ. ജനാധിപത്യം, തുല്യത തുടങ്ങിയ കാര്യങ്ങളെക്കുറിച്ച്‌ ബോധ്യമുള്ള ജനതയോടാണ് സിനിമ കമ്മ്യൂണിക്കേറ്റ് ചെയ്യുന്നത്. അതു മറന്നുകൊണ്ട് ഒരു എഴുത്തുകാരനും മുന്നോട്ടുപോകാനാകില്ലെന്നും ഉദയകൃഷ്ണ പറഞ്ഞു.

“നീ വെറും പെണ്ണാണ്’ എന്ന ഡയലോഗിന് ജനം കയ്യടിക്കുന്നത് കണ്ടയാളാണ് ഞാന്‍. എന്നാല്‍ ഇന്ന് ജനം അങ്ങനെ ചെയ്യാത്തതുകൊണ്ടു തന്നെ അത്തരം ഡയലോഗുകളുടെ സാധ്യതയും ഇല്ലാതാകുന്നു. അതുപോലെ തന്നെ ജാതിപ്പേരും തൊഴിലിന്റെ പേരും പറഞ്ഞും മനുഷ്യരെ ആക്ഷേപിക്കുന്ന സംഭാഷണങ്ങള്‍ പഴയ സിനിമയില്‍ കാണാം. എന്നാല്‍ ഇന്ന് ആരും അത് എഴുതില്ല. ഇത് ഒരേസമയം എഴുത്തിലും സമൂഹത്തിലും ഉണ്ടായ മാറ്റമാണ്.’ ഉദയകൃഷ്ണ പറഞ്ഞു. ജനാധിപത്യം, തുല്യത തുടങ്ങിയ കാര്യങ്ങളെക്കുറിച്ച്‌ ബോധ്യമുള്ള ജനതയോടാണ് സിനിമ കമ്മ്യൂണിക്കേറ്റ് ചെയ്യുന്നത്. അതു മറന്നുകൊണ്ട് ഒരു എഴുത്തുകാരനും മുന്നോട്ടുപോകാനാകില്ലെന്നും ഉദയകൃഷ്ണ കൂട്ടിച്ചേര്‍ത്തു

Related Articles

Back to top button