KeralaLatest

തദ്ദേശ തെരഞ്ഞെടുപ്പ്: അവസാനഘട്ട വോട്ടെടുപ്പ് ആരംഭിച്ചു

“Manju”

election | സംസ്ഥാനത്ത് അവസാനഘട്ട വോട്ടെടുപ്പ് തുടങ്ങി.... മലപ്പുറം,  കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള ...

ശ്രീജ.എസ്

കണ്ണൂര്‍ :തദ്ദേശ തിരഞ്ഞെടുപ്പിലെ അവസാനഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ 354 തദ്ദേശ സ്ഥാപനങ്ങളിലെ 6,867 വാര്‍ഡുകളിലേക്കാണ് തിരഞ്ഞെടുപ്പ് ആരംഭിച്ചത്. രാവിലെ ഏഴ് മണിക്ക് തന്നെ വോട്ടിങ് ആരംഭിച്ചു.

നാല് ജില്ലകളിലേയും മിക്ക പോളിംഗ് ബൂത്തുകളിലും ചെറിയ ക്യൂ രാവിലെതന്നെ ഉണ്ടായി. 42,87,597 പുരുഷന്‍മാരും 46,87,310 സ്ത്രീകളും 86 ട്രാന്‍സ്‌ജെന്റേഴ്‌സും അടക്കം 89,74,993 വോട്ടര്‍മാരാണ് അവസാനഘട്ടത്തിലുള്ളത്. ഇതില്‍ 71,906 കന്നി വോട്ടര്‍മാരും 1,747 പ്രവാസി ഭാരതീയരായ വോട്ടര്‍മാരും ഉള്‍പ്പെടുന്നു. 10,842 പോളിംഗ് ബൂത്തുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. വൈകിട്ട് ആറ് മണിവരെയാണ് വോട്ടിങ്.കഴിഞ്ഞ പ്രാവശ്യം 4 ജില്ലകളിലായി 79.75 ആയിരുന്നു ശരാശരി. ഇത്തവണ അതില്‍ കൂടാന്‍ ആണ് സാധ്യത.

Related Articles

Back to top button