InternationalLatest

ഒ​മാ​നി​ല്‍ ക​ഴി​യു​ന്ന​വ​ര്‍​ക്ക്​ പി​ഴ കൂ​ടാ​തെ മ​ട​ങ്ങു​ന്ന​തി​നാ​യി തൊ​ഴി​ല്‍ മ​ന്ത്രാ​ല​യം

“Manju”

മ​സ്​​ക​ത്ത്​: തൊ​ഴി​ല്‍, താ​മ​സ നി​യ​മ​ങ്ങ​ള്‍ ലം​ഘി​ച്ച്‌​ ഒ​മാ​നി​ല്‍ ക​ഴി​യു​ന്ന​വ​ര്‍​ക്ക്​ പി​ഴ കൂ​ടാ​തെ മ​ട​ങ്ങു​ന്ന​തി​നാ​യി തൊ​ഴി​ല്‍ മ​ന്ത്രാ​ല​യം പ്ര​ഖ്യാ​പി​ച്ച പ​ദ്ധ​തി​യി​ല്‍ ര​ജി​സ്​​റ്റ​ര്‍ ചെ​യ്​​ത​ത്​ 41,425 പേ​ര്‍. ഞാ​യ​റാ​ഴ്​​ച വ​രെ​യു​ള്ള ക​ണ​ക്കു​പ്ര​കാ​ര​മാ​ണ്​ ഇ​ത്. ക​ഴി​ഞ്ഞ ന​വം​ബ​ര്‍ 15നാ​ണ്​ പ​ദ്ധ​തി പ്ര​കാ​ര​മു​ള്ള ര​ജി​സ്​​ട്രേ​ഷ​ന്‍ ആ​രം​ഭി​ച്ച​ത്. ഡി​സം​ബ​ര്‍ 31 വ​രെ​യാ​ണ്​ പ​ദ്ധ​തി​യു​ടെ ആ​നു​കൂ​ല്യം ല​ഭി​ക്കു​ക.

ര​ജി​സ്​​റ്റ​ര്‍ ചെ​യ്​​ത​വ​രി​ല്‍ 19,400 പേ​ര്‍ ജോ​ലി ന​ഷ്​​ട​പ്പെ​ട്ട​വ​രും 2100 പേ​ര്‍ തൊ​ഴി​ല്‍ പെ​ര്‍​മി​റ്റ്​ ഇ​ല്ലാ​ത്ത​വ​രു​മാ​ണ്. 18,800 പേ​രു​ടെ തൊ​ഴി​ല്‍ പെ​ര്‍​മി​റ്റ്​ കാ​ലാ​വ​ധി അ​വ​സാ​നി​ച്ചി​ട്ടി​ല്ല. വി​സി​റ്റി​ങ്​ വി​സ​യി​ല്‍ വ​ന്ന 929 പേ​രും ഫാ​മി​ലി ജോ​യി​നി​ങ്​ വി​സ​യി​ല്‍ വ​ന്ന 308 പേ​രും കു​ടും​ബ വി​സ​യി​ല്‍ വ​ന്ന 222 പേ​രും രേ​ഖ​ക​ളി​ല്ലാ​ത്ത 393 പേ​രും മ​ട​ങ്ങു​ന്ന​തി​നാ​യി ര​ജി​സ്​​റ്റ​ര്‍ ചെ​യ്​​തി​ട്ടു​ണ്ടെ​ന്ന്​ തൊ​ഴി​ല്‍ മ​ന്ത്രാ​ല​യ​ത്തി​െന്‍റ ക​ണ​ക്കു​ക​ള്‍ കാ​ണി​ക്കു​ന്നു. ര​ജി​സ്​​റ്റ​ര്‍ ചെ​യ്​​ത​വ​രി​ല്‍ ഇ​ന്ത്യ​ക്കാ​ര്‍ പൊ​തു​വെ കു​റ​വാ​ണ്. ബം​ഗ്ലാ​ദേ​ശ്​ സ്വ​ദേ​ശി​ക​ളാ​ണ്​ കൂ​ടു​ത​ലെ​ന്നാ​ണ്​ അ​റി​യു​ന്ന​ത്. അ​നൗ​ദ്യോ​ഗി​ക ക​ണ​ക്കു​ക​ള്‍ പ്ര​കാ​രം ഏ​താ​ണ്ട്​ 30,000ത്തി​ല​ധി​കം ബം​ഗ്ലാ​ദേ​ശ്​ സ്വ​ദേ​ശി​ക​ളാ​ണ്​ നാ​ട്ടി​ലേ​ക്ക്​ മ​ട​ങ്ങു​ന്ന​തി​നാ​യി ര​ജി​സ്​​റ്റ​ര്‍ ചെ​യ്​​തി​ട്ടു​ള്ള​ത്.

Related Articles

Back to top button