Latest

മഞ്ജുവാര്യര്‍ ‘കാരണം’ ഒഴിഞ്ഞ പ്ളേറ്റുമായി സംവിധായകന്‍ എം.ബി. പത്മകുമാര്‍

“Manju”

സിന്ധുമോൾ. ആർ

മഞ്ജു വാര്യര്‍ ‘കാരണം’ വിവാഹവാര്‍ഷികത്തിന് ഒഴിഞ്ഞ പ്ളേറ്റുമായി ഒരു ഗൃഹനാഥന്‍. വിവാഹം കഴിഞ്ഞ് 21 വര്‍ഷങ്ങള്‍ തികഞ്ഞ ദിവസം സംവിധായകന്‍ എം.ബി. പത്മകുമാറിനാണ് ഈ അവസ്ഥ നേരിടേണ്ടി വന്നത്.

ഇക്കഴിഞ്ഞ പതിനൊന്നാം തിയതിയായിരുന്നു വിവാഹവാര്‍ഷികം. തന്റെ അവസ്ഥ വിവരിച്ചുകൊണ്ട് പത്മകുമാര്‍ പോസ്റ്റ് ചെയ്ത വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. വീട്ടില്‍ സ്പെഷ്യല്‍ ആയി എന്തൊക്കെയോ ഉണ്ടാക്കും എന്ന പ്രതീക്ഷയിലായിരുന്നു പത്മകുമാര്‍. അതിനായി അടുക്കളയില്‍ തയാറാക്കാന്‍ വച്ച ഭക്ഷണ സാധനങ്ങളുടെ പൂര്‍ത്തിയാക്കാത്ത ചിത്രവും സംവിധായകൻ പങ്കു വച്ചിട്ടുണ്ട്. സംവിധായകന്റെ സഹധർമ്മിണി മഞ്ജു വാര്യരുടെ കിംഗ് കിംഗ് ഡാൻസ് ചലഞ്ച് പ്രാക്ടീസിലായതാണ് ഇതിനെല്ലാം കാരണമെന്നാണ് പത്മകുമാർ പറയുന്നത്.

Related Articles

Back to top button