IndiaLatest

ഡല്‍ഹി എയിംസില്‍ നഴ്‌സുമാരുടെ സമരം ശക്തമാകുന്നു

“Manju”

സിന്ധുമോൾ. ആർ

ഡല്‍ഹി എയിംസില്‍ നഴ്‌സുമാരുടെ സമരത്തിനിടെ സംഘര്‍ഷമുണ്ടായതായി റിപ്പോര്‍ട്ട്. പൊലീസ് നഴ്‌സുമാര്‍ക്ക് നേരെ ലാത്തി വീശി. പൊലീസ് നടപടി ഉണ്ടായത് നഴ്‌സുമാര്‍ സമരം ശക്തമാക്കിയതോടെയാണ്. പുതിയ കരാര്‍ നിയമനങ്ങള്‍ അവസാനിപ്പിക്കണമെന്ന നിലപാടിലാണ് നഴ്‌സുമാര്‍ ഉള്ളത്. ഇന്നും സമരത്തെ തുടര്‍ന്ന് എയിംസിന്‍റെ പ്രവര്‍ത്തനം നിലച്ചു. തീരുമാനം വരുംവരെ ജോലിയില്‍ പ്രവേശിക്കാന്‍ തയാറല്ലെന്ന് നഴ്‌സുമാര്‍ പറഞ്ഞു. ആറാം ശമ്പള കമ്മീഷന്‍, ഇഎച്ച്‌എസ് തുടങ്ങിയവ നടപ്പിലാക്കണമെന്നും സമരക്കാര്‍ ആവശ്യപ്പെട്ടു. നേരത്തെ എയിംസ് ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേറിയ സമരം നടത്തരുതെന്ന് നഴ്‌സുമാരോട് ആവശ്യപ്പെട്ടിരുന്നു.

കൊവിഡ് മഹാമാരിയെ തടയാന്‍ സഹായിക്കാനും ജോലിയില്‍ തിരികെ പ്രവേശിക്കാനും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാല്‍ വാക്‌സിന്‍ വരുന്നതിന് കുറച്ച്‌ സമയം മാത്രം ബാക്കി നില്‍ക്കേ ഇപ്പോള്‍ നഴ്‌സുമാര്‍ സമരത്തില്‍ പ്രവേശിച്ചത് നിര്‍ഭാഗ്യകരമെന്നും അദ്ദേഹം പറഞ്ഞു. നഴ്‌സസ് യൂണിയന്‍ മുന്നോട്ട് വച്ചിരിക്കുന്നത്. 23 ആവശ്യങ്ങളാണ്. അതില്‍ അധികവും സര്‍ക്കാരും എയിംസ് അധികൃതരും നടപ്പിലാക്കിയതാണെന്നും ഡോ രണ്‍ദീപ് ഗുലേറിയ വ്യക്തമാക്കി.

Related Articles

Back to top button