IndiaLatest

എയിംസിലെ നഴ്‌സുമാരുടെ സമരം; അന്ത്യശാസനവുമായി കേന്ദ്രസര്‍ക്കാര്‍

“Manju”

delhi aiims nurses protest ഡൽഹി എയിംസിൽ നഴ്സുമാർ ആരംഭിച്ച സമരം ശക്തമാകുന്നു

ശ്രീജ.എസ്

ന്യൂഡല്‍ഹി: എയിംസില്‍ നഴ്സുമാര്‍ നടത്തുന്ന സമരത്തില്‍ അന്ത്യശാസനവുമായി കേന്ദ്രസര്‍ക്കാര്‍. ഡ്യൂട്ടി ബഹിഷ്ക്കരിച്ച്‌ സമരം ചെയ്യുന്ന നഴ്സുമാര്‍ക്കെതിരെ ദുരന്ത നിവാരണ നിയമ പ്രകാരം കേസ് എടുക്കുമെന്ന് ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. ആശുപത്രിയിലെ സേവനങ്ങള്‍ക്ക് തടസമില്ലാതെയിരിക്കാന്‍ നടപടി സ്വീകരിക്കാനും എയിംസ് അധികൃതര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കി.

ഇന്നലെ മുതലാണ് നഴ്‌സുമാരുടെ അനിശ്ചിതകാല സമരം തുടങ്ങിയത്. ജീവനക്കാരെ അനുനയിപ്പിക്കാന്‍ എയിംസ് അധികൃതര്‍ ശ്രമിച്ചുവെങ്കിലും ഫലം കണ്ടില്ല. സമരം അവസാനിപ്പിച്ച്‌ ജോലിക്ക് കയറണമെന്ന് എയിംസ് ഡയറക്‌ടര്‍ ആവശ്യപ്പെട്ടെങ്കിലും സമരക്കാര്‍ അത് തളളുകയായിരുന്നു. അത്യാഹിത വിഭാഗങ്ങളടക്കം ബഹിഷ്‌കരിച്ചാണ് സമരം നടക്കുന്നത്.

ശമ്ബളത്തിലെ അപാകത പരിഹരിക്കുക, മുടങ്ങിക്കിടക്കുന്ന അനൂകൂല്യങ്ങള്‍ പുനസ്ഥാപിക്കുക എന്നീ ആവശ്യങ്ങള്‍ മുന്നോട്ട് വച്ചാണ് സമരം നടക്കുന്നത്. ഒരു മാസം മുമ്പ് മാനേജ്മെന്റിനോട് ഈ ആവശ്യങ്ങള്‍ നിവേദനത്തിലൂടെ അറിയിച്ചിരുന്നുവെങ്കിലും ഇത് പരിഗണിക്കാതെ വന്നതോടെയാണ് സമരമെന്ന് യൂണിയന്‍ നേതാക്കള്‍ പറഞ്ഞു.

Related Articles

Back to top button