IndiaLatest

2020-ല്‍ ട്വിറ്റര്‍ ഇന്ത്യ അടക്കി ഭരിച്ച താരങ്ങളുടെ പട്ടിക പുറത്തു വിട്ടു

“Manju”

സിന്ധുമോൾ. ആർ

2020-ല്‍ ട്വിറ്ററില്‍ ഏറ്റവുമധികം പരാമര്‍ശിക്കപ്പെട്ട ഇന്ത്യയിലെ പുരുഷ, വനിതാ താരങ്ങളുടെ പട്ടിക ട്വിറ്റര്‍ ഇന്ത്യ പുറത്തു വിട്ടു. പുരുഷ കായികതാരങ്ങളില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്ലിയാണ് മുന്നിലെത്തിയതെങ്കില്‍ വനിതകളില്‍ ഒന്നാം സ്ഥാനത്ത് പ്രമുഖ ഗുസ്തി താരം ഗീത ഫോഗട്ടാണ്. കോഹ്ലിക്ക് പിന്നില്‍ രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തിയ കായിക താരങ്ങളും ക്രിക്കറ്റര്‍മാര്‍ തന്നെയാണ്.

കോഹ്ലിക്കു തൊട്ടു പിന്നില്‍ വൈസ് ക്യാപ്റ്റനും ഓപ്പണറുമായ രോഹിത് ശര്‍മ്മയാണ്. മൂന്നാം സ്ഥാനത്ത് മുന്‍ നായകന്‍ എംഎസ് ധോണിയാണ്. ലോക്ക്ഡൗണ്‍ സമയത്ത് സോഷ്യല്‍ മീഡിയയില്‍ ഏറ്റവും സജീവമായ ക്രിക്കറ്റ് കളിക്കാരില്‍ ഒരാളായിരുന്നു രോഹിത്. ഈ വര്‍ഷം ആഗസ്റ്റ് 15നായിരുന്നു ലോകമെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികളെ ഞെട്ടിച്ചു കൊണ്ട് ധോണി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നു വിരമിക്കല്‍ പ്രഖ്യാപിച്ചത്. കഴിഞ്ഞ വര്‍ഷം ജൂണിലായിരുന്നു അദ്ദേഹം അവസാനമായി ഇന്ത്യക്കു വേണ്ടി കളിച്ചത്.

ക്രിക്കറ്റ് കഴിഞ്ഞാല്‍ ഫുട്ബോള്‍, ബാസ്‌കറ്റ് ബോള്‍, ഫോര്‍മുല വണ്‍ എന്നിവയാണ് ട്വിറ്ററില്‍ ഈ വര്‍ഷം ഇന്ത്യയില്‍ ഏറ്റവുമധികം നിറഞ്ഞു നിന്ന കായിക മത്സരങ്ങള്‍. ട്വിറ്ററിലെ ഹാഷ് ടാഗുകളുടെ കാര്യമെടുത്താല്‍ ആദ്യ രണ്ടു സ്ഥാനങ്ങളും ഐപിഎല്ലിനാണ്. ഐപിഎല്‍ 2020 എന്നതായിരുന്നു ഏറ്റവുമധികം ഹാഷ് ടാഗ് ചെയ്യപ്പെട്ടത്. ചെന്നൈ സൂപ്പര്‍ കിങ്സ് ടീമിന്റെ സ്ലോഗനായ ‘വിസില്‍പോട്’ രണ്ടാം സ്ഥാനത്തെത്തി. മൂന്നാമതെത്തിയത് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പരാമര്‍ശിക്കുന്ന ‘ടീം ഇന്ത്യ’ എന്ന ഹാഷ് ടാഗ് ആണ്.

Related Articles

Back to top button