KeralaKozhikodeLatest

ദേശീയപാതയില്‍ വന്‍ ഗതാഗത കുരുക്ക്

“Manju”

വി.എം.സുരേഷ്കുമാർ

വടകര : ദേശീയപാതയില്‍ വന്‍ ഗതാഗത കുരുക്ക്. ഇന്ന്‍ രാവിലെ എട്ട് മണി മുതലാണ് ദേശീയപാതയില്‍ മൂരാട് മുതല്‍ പയ്യോളി വരെ വന്‍ ഗതാഗത കുരുക്ക് അനുഭവപ്പെടുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിന്റെ അവധിക്കു പുറമെ ശനിയും തിങ്കളും ബാങ്ക് അവധി ദിനങ്ങള്‍ കൂടിയായിരുന്നു. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായി പാലക്കാട് മുട്ടികുളങ്ങര എംഎസ്പി ക്യാമ്പില്‍ നിന്നുള്ള പോലീസുകാരുമായി 40 ഓളം ബസ്സുകളാണ് കണ്ണൂര്‍ ജില്ലയില്‍ ഡ്യൂട്ടിക്കെത്തിയത്.

ഇവരില്‍ ഭൂരിഭാഗവും ഇന്ന്‍ രാവിലെയാണ് തിരിച്ച് പോകുന്നത്. ഇതിന് പുറമെ മറ്റ് തെക്കന്‍ ജില്ലകളില്‍ നിന്നുള്ള നിരവധി പോലീസ് ബസ്സുകളും ഒരുമിച്ചു പോകുന്നത് തിരക്ക് വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. വടകര ഭാഗത്ത് നിന്ന്‍ കോഴിക്കോടെക്ക് പോവുന്ന ബസ്സുകള്‍ മണിയൂര്‍ വഴി തിരിച്ച് വിടുന്നുണ്ട്. വടകരയില്‍ നിന്ന്‍ പയ്യോളിയെത്താന്‍ ഒരു മണിക്കൂറിലേറെ സമയമാണ് ഗതാഗത കുരുക്ക് കാരണം വേണ്ടി വരുന്നത്.

Related Articles

Back to top button