KeralaLatestMalappuram

ജനവിധി അറിയാന്‍ കാത്തു നിന്നില്ല; സഹീറ ബാനു അന്തരിച്ചു

“Manju”

മലപ്പുറം: വാഹനാപകടത്തിൽ പരിക്കേറ്റ എല്‍ഡിഎഫ് സ്ഥാനാര്‍ഥി മരിച്ചു. തലക്കാട് പഞ്ചായത്ത് 15-ാം വാർഡ് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയും തലക്കാട് സി.പി.എം ലോക്കല്‍ കമ്മറ്റി അംഗവുമായ സഹീറബാനു ആണ് മരിച്ചത്. വാഹനാപകടത്തില്‍ പരിക്കേറ്റ് കഴിഞ്ഞ ഒരാഴ്ചയായി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
സഹോദര​െൻറ മകനുമൊത്ത് ബാങ്കിൽ പോയി തിരിച്ചു വരുന്നതിനിടെ ബൈക്കിൽ കാറിടിച്ചുണ്ടായ അപകടത്തിലാണ് ഇവർക്ക് ഗുരുതരമായി പരിക്കേറ്റത്​. ചൊവ്വാഴ്ച ഉച്ചക്ക് 3 മണിയോടെ മരണം സംഭവിക്കുകയായിരുന്നു.
മൃതദേഹം കോവിഡ് പരിശോധനകള്‍ക്കും പോസ്റ്റുമോര്‍ട്ടത്തിനും ശേഷം ബുധനാഴ്ച ബി.പി അങ്ങാടി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും. തൈവളപ്പില്‍ സൈയ്താലി എന്ന മമ്മിക്കുട്ടിയാണ് ഭര്‍ത്താവ്. മക്കള്‍: മുഹമ്മദ് ബഷീര്‍, അഹമ്മദ് ഖാനം, റുബീന. മരുമകന്‍ ഷഫ്നീദ്.

Related Articles

Back to top button