KeralaLatestThiruvananthapuram

വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ക്കു മുന്നില്‍ വൻ ഗതാഗത കുരുക്ക്

“Manju”

സിന്ധുമോൾ. ആർ

തിരുവനന്തപുരം : തദ്ദേശ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവരുമ്പോള്‍ വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ക്കു മുന്നില്‍ വന്‍ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകര്‍ വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ക്ക് മുന്നില്‍ തടിച്ചുകൂടി ഇരിക്കുന്നതിനാല്‍ ഇവിടെ ഗതാഗത തടസ്സം അനുഭവപ്പെടുന്നുണ്ട്. ഗതാഗതതടസ്സം ഒഴിവാക്കാന്‍ പോലീസ് പരമാവധി ശ്രമിക്കുന്നുണ്ട് എങ്കിലും പ്രവര്‍ത്തകര്‍ കോവിഡ മാനദണ്ഡങ്ങളും പോലും പാലിക്കാതെ കൂട്ടമായി ഹോട്ടല്‍ കേന്ദ്രങ്ങള്‍ക്ക് മുന്നില്‍ തടിച്ചുകൂടി ഇരിക്കുകയാണ്.

നഗരത്തിലെ പ്രധാന പ്രദേശങ്ങളിലെല്ലാം ഗതാഗതതടസ്സം ഒഴിവാക്കാന്‍ പോലീസ് ക്രമീകരണങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവരുമ്ബോള്‍ പ്രവര്‍ത്തകരുടെ ആഹ്ലാദ പ്രകടനങ്ങളും മറ്റും നഗരത്തില്‍ അരങ്ങേറും എന്നതിനാല്‍ ജനങ്ങള്‍ കൂട്ടം കൂടി നില്‍ക്കാന്‍ സാധ്യതയുള്ള സ്ഥലങ്ങളിലെല്ലാം ഇടവിട്ടിടവിട്ട് പോലീസുകാര്‍ അണിനിരന്നിട്ടുണ്ട്. ഇപ്പോള്‍ നഗരത്തിലെ പ്രധാന ഹോട്ടല്‍ കേന്ദ്രമായ മാര്‍ ഇവാനിയോസ് കോളേജിനു മുന്നില്‍ കൊടികളും അതാത് പാര്‍ട്ടികളുടെ ചിഹ്നങ്ങള്‍ അടങ്ങിയ മാസ്കുകളും ഒക്കെയായി സോപ്പ് മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് പ്രവര്‍ത്തകര്‍ അണിനിരക്കുന്നത്.

ചിലര്‍ മാസ്ക്കുകള്‍ താടിയില്‍ വെച്ചും, ചിലര്‍ കെട്ടിപ്പിടിച്ചു നിന്നു, അന്യോന്യം കൈകള്‍ കൊടുത്തും എല്ലാം കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കപ്പെടുന്ന കാഴ്ചയാണ് ഇവിടെ കാണാന്‍ സാധിക്കുന്നത്. വോട്ടെണ്ണല്‍ ആരംഭിച്ചപ്പോള്‍ ഉണ്ടായിരുന്നതിനേക്കാള്‍ കൂടുതല്‍ പ്രവര്‍ത്തകര്‍ ഇപ്പോള്‍ വോട്ടെണ്ണല്‍ കേന്ദ്രത്തിലേക്ക് എത്തിച്ചേരുന്നുണ്ട്. ഹോട്ടലിനെ ആദ്യഘട്ടത്തില്‍ തടിച്ചുകൂടിയ പ്രവര്‍ത്തകരെ നിയന്ത്രിക്കാന്‍ പൊലീസ് നടത്തിയ ശ്രമം ഫലം കണ്ടില്ല. സംഘര്‍ഷസാധ്യത യും തള്ളിക്കളയാന്‍ ആകാത്തതിനാല്‍ കൂടുതല്‍ പോലീസുകാരെ സ്ഥലത്തേക്ക് വിന്യസിക്കാന്‍ ആണ് തീരുമാനം. സ്ഥാനാര്‍ത്ഥികള്‍ എല്ലാം തന്നെ വോട്ടെണ്ണല്‍ കേന്ദ്രത്തിന് ഉള്ളില്‍ എത്തിയിട്ടുണ്ട്.

വോട്ടെണ്ണല്‍ രണ്ടാംഘട്ടത്തില്‍ എത്തിനില്‍ക്കുമ്പോള്‍ ഹോട്ടല്‍ കേന്ദ്രത്തിന് മുന്നില്‍ ആര്‍പ്പുവിളികളും മുദ്രാവാക്യങ്ങളുമായി അണികള്‍ നിറഞ്ഞിരിക്കുകയാണ്. കൊടികളും പാര്‍ട്ടിയുടെ ചിഹ്നം ഉള്ള മാസികകളും ധരിച്ചാണ് കൂട്ടമായി നിന്നുകൊണ്ട് പ്രവര്‍ത്തകര്‍ മുദ്രാവാക്യം മുഴക്കുന്നത്.

Related Articles

Back to top button