IndiaLatest

ഭക്ഷ്യവിഷബാധ; അംഗനവാടിയില്‍​ ഉച്ചഭക്ഷണം കഴിച്ച 17 കുട്ടികള്‍ ആശു​പത്രിയില്‍

“Manju”

ചെന്നൈ: തമിഴ്​നാട്ടിലെ ഗൂഡല്ലൂരില്‍ അംഗനവാടിയില്‍ നിന്ന്​ ഉച്ചഭക്ഷണം കഴിച്ച 17 കുട്ടികളെ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന്​ ആശു​പത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ചയാണ്​ സംഭവം.പൂതങ്ങാട്ടി ​ഗ്രാമത്തിലെ അംഗനവാടിയില്‍ ഉച്ചഭക്ഷണം കഴിച്ച കുട്ടികള്‍ ഛര്‍ദ്ദിക്കുകയും ബോധക്ഷയം ഉണ്ടാകുകയായിരുന്നു.
ഉടന്‍ തന്നെ കുട്ടികളെ ഗൂഡല്ലൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചു. കുട്ടികള്‍ക്ക്​ നല്‍കിയ ഭക്ഷണത്തില്‍ ചത്ത പല്ലിയുണ്ടായിരുന്നുവെന്നും ഇതാണ്​ ഭക്ഷ്യവിഷബാധക്ക്​ ഇടയാക്കിയതെന്നും മാതാപിതാക്കള്‍ ആരോപിച്ചു.സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്​ടര്‍ മാതാപിതാക്കള്‍ക്ക്​ ഉറപ്പുനല്‍കി.

Related Articles

Back to top button