InternationalLatest

മഴയ്ക്കായി യുഎഇയിലെ പള്ളികളില്‍ പ്രത്യേക പ്രാര്‍ത്ഥന

“Manju”

സിന്ധുമോൾ. ആർ

മഴയ്ക്കായി യുഎഇയിലെ പള്ളികളില്‍ ഈ വെള്ളിയാഴ്ച പ്രത്യേക പ്രാര്‍ത്ഥന. ജുമാ നിസ്‌കാരത്തിന് 10 മിനിറ്റ് മുമ്ബായിരിക്കും മഴ പെയ്യാനായി പ്രത്യേക പ്രാര്‍ത്ഥന നടത്തുക. യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സായ്ദ് അല്‍ നഹ്യാന്റെ ആഹ്വാനപ്രകാരമാണ് വെള്ളിയാഴ്ചത്തെ മഴ പ്രാര്‍ത്ഥന.

ജുമുഅ പ്രാര്‍ത്ഥനയ്ക്ക് 10 മിനിറ്റ് മുമ്ബാണ് മഴയ്ക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥന നടത്തേണ്ടത്. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് തിര്‍ത്തിവെച്ചിരുന്ന ജുമുഅ നമസ്‌കാരം ഡിസംബര്‍ നാലിനാണ് പുനരാരംഭിച്ചത്. 30 ശതമാനം മാത്രം ആളുകളെ പങ്കെടുപ്പിച്ച്‌ കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചാണ് പ്രാര്‍ത്ഥന നടക്കുന്നത്.

Related Articles

Back to top button