KeralaKottayamLatest

ഭാര്യയും ഭര്‍ത്താവും പാറത്തോട് പഞ്ചായത്തിലെ വാര്‍ഡുകള്‍ ഭരിക്കും

“Manju”

കോട്ടയം: എസ്ഡിപിഐക്ക് വേണ്ടി തിരഞ്ഞെടുപ്പു ഗോദയിലിറങ്ങിയ ദമ്പതികളില്‍ രണ്ടു പേരും വിജയിച്ചു. കോട്ടയം പാറത്തോട് പഞ്ചായത്തിലെ തൊട്ടടുത്ത വാര്‍ഡുകളില്‍ മത്സരിച്ച കെ യു അലിയാരും ഭാര്യം സുമീന അലിയാരുമാണ് ഇരു മുന്നണികളോടും എതിരിട്ട് വിജയികളായത്. പാറത്തോട് ഏഴാം വാര്‍ഡില്‍ മല്‍സരിച്ച കെ യു അലിയാര്‍ കൊല്ലംപറമ്പില്‍ 60 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. ഇവിടെ എല്‍ഡിഎഫിന്റെ മാര്‍ട്ടിന്‍ തോമസ് 460 ഉം സ്വതന്ത്രയായ റസീന മുഹമ്മദ് കുഞ്ഞ് 184 ഉം യുഡിഎഫിന്റെ അബ്ദുല്‍ ജലീല്‍ പേമുണ്ടയ്ക്കല്‍ 171 ഉം സ്വതന്ത്രനായ റിനോ എം ജോര്‍ജ് മടുക്കോലില്‍ 49 ഉം വോട്ടുകള്‍ നേടി. പാറത്തോട് നാടുകാണി എട്ടാം വാര്‍ഡില്‍ സുമിന അലിയാര്‍ 416 വോട്ടിന്റെ ഭൂരിപക്ഷത്തിന് തകര്‍പ്പന്‍ വിജയം നേടി. ഇവിടെ സ്വതന്ത്ര സ്ഥാനാര്‍ഥി സമീനാ ഷെമീമിന് 301 ഉം യുഡിഎഫിന്റെ ഷൈനാമോള്‍ ജബ്ബാറിന് 193 ഉം സ്വതന്ത്ര സ്ഥാനാര്‍ഥി ഷാമിന ജലാലുദ്ദീന് 36 ഉം വോട്ടുകള്‍ കിട്ടി. ഇവരുടെ വിജയം ഉള്‍പ്പടെ കോട്ടയം ജില്ലയില്‍ എസ്ഡിപിഐ 10 സീറ്റുകളാണ് നേടിയത്.

Related Articles

Back to top button