KeralaLatest

ജയിലില്‍ പ്രതികളെ ചോദ്യം ചെയ്യുന്നത് വീഡിയോയില്‍ പകര്‍ത്തണം; ഡിജിപി

“Manju”

ജയിലിലെ ചോദ്യം ചെയ്യലിന്റെ വീഡിയോ പകർത്തണം; ഏത് ഏജൻസിയായാലും ഉത്തരവ്  ബാധകമെന്നും ഡിജിപി | jail dgp ordered to record video of interrogation in  jail

ശ്രീജ.എസ്

തിരുവനന്തപുരം ;ജയിലിലെ ചോദ്യം ചെയ്യലുകള്‍ വീഡിയോയില്‍ പകര്‍ത്തണമെന്ന് ജയില്‍ ഡിജിപി ഋഷിരാജ് സിംഗ് പറഞ്ഞു.
കൂടാതെ ചോദ്യം ചെയ്യല്‍ റെക്കോഡ് ചെയ്യണമെന്ന് നിര്‍ദേശിച്ചുള്ള സര്‍ക്കുലര്‍ പുറത്തിറക്കി. നിയമം, എല്ലാ അന്വേണ ഏജന്‍സികള്‍ക്കും ബാധകമെന്ന് ഡിജിപിയുടെ നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നുണ്ട്. ചോദ്യം ചെയ്യലുകള്‍ വീഡിയോയില്‍ പകര്‍ത്തണമെന്ന കോടതി ഉത്തരവ് പാലിക്കണമെന്നാണ് സര്‍ക്കുലര്‍ സൂചിപ്പിക്കുന്നത്.

സ്വപ്‌ന സുരേഷിന്റെ ശബ്ദരേഖ പുറത്തായ സംഭവത്തില്‍ ജയിലില്‍ സ്വപ്‌നയ്ക്ക് ഭീഷണി നേരിട്ട ആരോപണത്തിലും ജയില്‍ വകുപ്പിന് നിരവധി കുറ്റപ്പെടുത്തലുകള്‍ നേരിടേണ്ടതായി വന്നിരുന്നു. ഇക്കാര്യങ്ങളെല്ലാം പരിഗണിച്ചാണ് ഇങ്ങനൊരു ഉത്തരവ് ജയില്‍ ഡിജിപി പുറപ്പെടുവിച്ചിരിക്കുന്നത്. വീഡിയോ പകര്‍ത്താന്‍ സൗകര്യമില്ലാതെ വരുന്ന എജന്‍സികളെ ചോദ്യം ചെയ്യാന്‍ അനുവദിക്കില്ല. ഇക്കാര്യം ജയില്‍ സൂപ്രണ്ടുമാര്‍ ഉറപ്പു വരുത്തണമെന്ന് ഡിജിപി നിര്‍ദ്ദേശിച്ചു.

Related Articles

Back to top button