IndiaLatestThiruvananthapuram

മുതിര്‍ന്ന ആര്‍എസ്‌എസ് പ്രചാരകന്‍ ടി. ശങ്കരന്‍ അന്തരിച്ചു; സംസ്‌കാരം വൈകിട്ട് അഞ്ചിന്‌

“Manju”

കൊച്ചി : ആര്‍എസ്‌എസ് മുതിര്‍ന്ന പ്രചാരകന്‍ ടി.ശങ്കരന്‍(70) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളാല്‍ ചികിത്സയിലായിരുന്നു. വനവാസി വികാസ കേന്ദ്രം സംസ്ഥാന സംഘടനാ കാര്യദര്‍ശിയായി ദീര്‍ഘകാലം പ്രവര്‍ത്തിച്ചിട്ടുണ്ട്.
അടിയന്തരാവസ്ഥക്കാലത്ത് ജയില്‍വാസം അനുഭവിച്ചിട്ടുണ്ട്. ഈ കാലയളവില്‍ ആറ്റിങ്ങല്‍, കിളിമാനൂര്‍, നാവായിക്കുളം ഭാഗങ്ങളില്‍ പ്രചാരകനായിരുന്നു.
എറണാകുളം ജില്ലയിലെ ചിറ്റൂരിലാണ് ജനനം. എളമക്കരയിലെ ആര്‍എസ്‌എസ് കാര്യാലയത്തില്‍ ഭൗതികദേഹം പൊതുദര്‍ശനത്തിന് വച്ചിരിക്കുകയാണ്. സംസ്‌കാരം വൈകിട്ട് അഞ്ചിന്.

Related Articles

Back to top button