IndiaLatest

കത്തെഴുതിയ നേതാക്കളെ കാണാനൊരുങ്ങി സോണിയ ഗാന്ധി

“Manju”

ന്യൂഡല്‍ഹി: കോണ്‍ഗ്രസില്‍ നേതൃത്വത്തില്‍ മാറ്റം ആവശ്യപ്പെട്ട 23 മുതിര്‍ന്ന നേതാക്കളെ കാണാനൊരുങ്ങി സോണിയ ഗാന്ധി. അനുരഞ്ജന നീക്കങ്ങളുടെ ഭാഗമായാണ് കൂടിക്കാഴ്ച നടക്കുക.പാര്‍ട്ടി നേരിടുന്ന പ്രതിസന്ധിയില്‍ ആശങ്ക പ്രകടിപ്പിച്ചുകൊണ്ടാണ് 23 മുതിര്‍ന്ന നേതാക്കള്‍ സോണിയക്ക് കത്തയച്ച നേതാക്കള്‍ തന്നെയാണ് പാര്‍ട്ടിക്ക് ഊര്‍ഝസ്വലമായ മുഴുവന്‍ സമയ നേതൃത്വം ആവശ്യപ്പെട്ടുകൊണ്ട് രംഗത്തെത്തിയത്. ബിഹാറില്‍ കോണ്‍ഗ്രസിന്റെ പ്രകടനം മോശമായതോടെ പാര്‍ട്ടിയില്‍ വിമതര്‍ വീണ്ടും പാര്‍ട്ടി നേതൃത്വത്തിനെതിരെ ഉയര്‍ന്നുവന്നിരുന്നു.ആത്മപരിശോധന നടത്തുന്നനുള്ള സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് തുറന്ന് പറഞ്ഞുകൊണ്ട് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ എഴുതിയ കത്ത് പുറത്തുവന്നിരുന്നു. പാര്‍ട്ടിയുടെ അടിത്തറ ശക്തിപ്പെടുത്തണമെന്ന ആവശ്യം ഉന്നയിച്ചും സമഗ്ര വിലയിരുത്തല്‍ ആവശ്യപ്പെട്ടുകൊണ്ടും പി ചിദംബരം രംഗത്തുവന്നിരുന്നു. മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി കമല്‍നാഥിന്റെ നേതൃത്വത്തിലാണ് വിമത നേതാക്കളുമായി സോണിയ കൂടിക്കാഴ്ച നടത്തുക.

 

Related Articles

Back to top button