KeralaLatest

ഷോപ്പിം​ഗ് മാളില്‍ യുവനടിക്ക് നേരെ അതിക്രമം: വനിതാകമ്മീഷന്‍ കേസെടുത്തു

“Manju”

ശ്രീജ.എസ്

ഷോപ്പിം​ഗ് മാളില്‍ യുവനടിക്ക് നേരെ അതിക്രമം: വനിതാകമ്മീഷന്‍ കേസെടുത്തു

കൊച്ചി: കൊച്ചിയില്‍ ഷോപ്പിം​ഗ് മാളില്‍ വച്ച്‌ ഇന്നലെ വൈകിട്ട് രണ്ട് പേര്‍ അപമാനിക്കാന്‍ ശ്രമിച്ചെന്ന മലയാളത്തിലെ യുവനടിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. സംഭവം അങ്ങേയറ്റം അപലനീയമാണെന്ന് വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ എംസി ജോസഫൈന്‍ പ്രതികരിച്ചു. നടിയെ സന്ദര്‍ശിച്ച്‌, വിവരങ്ങള്‍ അന്വേഷിക്കുമെന്നും ജോസഫൈന്‍ അറിയിച്ചു.

എത്രയും പെട്ടെന്ന് പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച്‌ നടിയെ അപമാനിച്ചവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ജോസഫൈന്‍ നിര്‍ദേശിച്ചു. കളമശ്ശേരി പൊലീസ് സ്റ്റേഷന്റെ പരിധിയിലാണ് ഈ ഷോപ്പിംഗ് മാള്‍ സ്ഥിതി ചെയ്യുന്നത്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഷോപ്പിംഗ് മാളില്‍വച്ച്‌ അപമാനിക്കപ്പെട്ട വിവരം നടി വെളിപ്പെടുത്തിയത്. രണ്ട് ചെറുപ്പക്കാര്‍ അപമാനിക്കാന്‍ ശ്രമിച്ചെന്നും, ശരീരത്തില്‍ സ്പര്‍ശിച്ച ശേഷം ഇവര്‍ പിന്തുടര്‍ന്നെന്നുമാണ് നടിയുടെ ആരോപണം.

 

Related Articles

Back to top button