InternationalLatest

വന്‍ ലഹരി മരുന്ന് ശേഖരം പിടികൂടി

“Manju”

കുവൈത്ത്‌സിറ്റി: സൗദി അറേബ്യയില്‍ നിന്നും കുവൈത്തിലെത്തിലേക്ക് വന്‍ തോതിലുള്ള ലഹരി മരുന്ന് ശേഖരം,ആയുധങ്ങള്‍, മദ്യം എന്നിവയടങ്ങുന്ന ട്രക്കാണ് കുവൈത്ത് അഭ്യന്തര മന്ത്രാലയ അധികൃതര്‍ പിടിക്കുടിയത്. ക്യാപ്റ്റഗണ്‍ എന്ന തരം സൈക്കോട്രോപിക് വസ്തുക്കളുടെ 2 ദശലക്ഷം ഗുളികകള്‍,വിവിധ ഇനങ്ങളില്‍പ്പെട്ട ഒമ്പത് ആയുധങ്ങള്‍,മദ്യം തുടങ്ങിയവയാണ് കൃത്വമായ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ മയക്കുമരുന്ന് നിയന്ത്രണത്തിനായുള്ള കുവൈത്ത് അഡ്മിനിസ്‌ട്രേഷന്‍ ഫോര്‍ ഡ്രഗ് കണ്‍ട്രോള്‍ (ജിഎഡിസി),സൗദി അറേബ്യയിലെ ആഭ്യന്തര മന്ത്രാലയത്തിന്റെയും സഹകരണത്തോടെ കസ്റ്റഡിയിലെടുത്തത്.സംഭവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ കസ്റ്റഡിയിലെടുത്തിട്ടുമുണ്ട്. ചോദ്യചെയ്യലില്‍ സമീപ രാജ്യത്തേക്ക് കടത്താന്‍ കൊണ്ടുവന്നതാണന്ന് പറയുന്നു.വിശദമായ അന്വേഷണം അധികൃതര്‍ നടത്തി വരുകയാണ്. കുവൈത്ത് ആഭ്യന്തര മന്ത്രി ഷെയ്ഖ് തമര്‍ അല്‍ അലി അല്‍ സബയും മന്ത്രാലയ അണ്ടര്‍സെക്രട്ടറി ലഫ്റ്റനന്റ് ജനറല്‍ ഇസം സേലം അല്‍ നഹ്യാമും വ്യാഴാഴ്ച പിടികൂടിയ ലഹരി മരുന്ന് സാധനങ്ങള്‍ നേരിട്ട് കണ്ട് തുടര്‍നടപടികള്‍ക്ക് നിര്‍
ദ്ദേശം കൊടുത്തു.

 

Related Articles

Back to top button