IndiaLatest

ഇപ്പഴേ വൈകിയിരിക്കുന്നു, രാജ്യത്തെ കര്‍ഷകരെ ഇനിയും അവഗണിക്കാനാകില്ലെന്ന് പ്രധാനമന്ത്രി മോഡി

“Manju”

ന്യൂഡല്‍ഹി: രാജ്യത്തെ കര്‍ഷകരെ ഇനിയും അവഗണിക്കാനാകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. മധ്യപ്രദേശിലെ കര്‍ഷകരെ വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ അഭിസംബോധന ചെയ്തു സംസാരിക്കവെയാണ് കര്‍ഷക സമരത്തിന്റെ പശ്ചാത്തലത്തില്‍ മോഡിയുടെ പരാമര്‍ശം.

കര്‍ഷകരെ കൂടുതല്‍ അവഗണിക്കാനാകില്ല, നമ്മുടെ കര്‍ഷകര്‍ക്കായി എല്ലാ അത്യാധുനിക സൗകര്യങ്ങളും ലഭ്യമാക്കേണ്ടതുണ്ട്, ഇത് ഇനിയും വൈകിപ്പിക്കാനാകില്ല. ഇതിനകം തന്നെ വൈകിയിരിക്കുന്നു. 25-30 വര്‍ഷം മുന്നേ ചെയ്യേണ്ടതാണ്, ഇന്ന് ചെയ്തുകൊണ്ടിരിക്കുന്നത്.. മോഡി പറഞ്ഞു.

നമ്മുടെ കര്‍ഷകര്‍ എത്രമാത്രം ഉത്പാദിപ്പിക്കുന്നു എന്നത് പ്രശ്‌നമല്ല, അവ ശരിയായി സംഭരിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അവര്‍ക്ക് എല്ലാം നഷ്ടപ്പെടും, കര്‍ഷകരുടെ ഉത്പന്നങ്ങള്‍ സംരക്ഷിക്കുന്നതിനായി കോള്‍ഡ് സ്‌റ്റോറേജ് പ്രവര്‍ത്തനം ആരംഭിച്ചതായും പ്രധാനമന്ത്രി വ്യക്തമാക്കി.

പ്രകൃതി ദുരന്തങ്ങള്‍ കാരണം മധ്യപ്രദേശിലെ കര്‍ഷകര്‍ക്ക് വളരെയധികം പ്രശ്‌നങ്ങള്‍ നേരിട്ടിട്ടുണ്ട്, എന്നാല്‍ തങ്ങള്‍ 1600 കോടിയിലധികം രൂപ കര്‍ഷകരുടെ അക്കൗണ്ടുകളിലേക്ക് മാറ്റി. കര്‍ഷകര്‍ക്ക് നേരിട്ട് സര്‍ക്കാര്‍ നല്‍കിയ ഛനസഹായത്തെക്കുറിച്ച്‌ ലോകമെമ്ബാടും ചര്‍ച്ചയായതായും കര്‍ഷകരെ അഭിസംബോധന ചെയ്യവേ മോഡി ചുണ്ടിക്കാട്ടി. വീഡിയോ കോണ്‍ഫറന്‍സ് രാജ്യത്തെ 23,000 ഗ്രാമങ്ങളിലും മധ്യപ്രദേശിലെ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും തത്സമയം സംപ്രേഷണം ചെയ്തു. മുഖ്യമന്ത്രി ശിവ്‌രാജ് സിങ് ചൗഹാനും പരിപാടിയില്‍ പങ്കെടുത്തു. രാജ്യതലസ്ഥാനത്ത് കൂടുതല്‍ ശക്തമായിക്കൊണ്ടിരിക്കുന്ന കര്‍ഷക സമരത്തിനിടെയാണ് മോഡി എംപിയിലെ കര്‍ഷകരെ അഭിസംബോധന ചെയ്തത്.

Related Articles

Back to top button