KeralaLatestThiruvananthapuram

ക്രിസ്മസിനായി വളരുന്നു 1 ലക്ഷം പൂവന്‍ താറാവുകള്‍

“Manju”

കോ​ട്ട​യം​:​ അപ്പവും താറാവിറച്ചിയും ഇല്ലാതെ ക്രൈസ്തവര്‍ക്ക് ക്രിസ്മസ് ആഘോഷമില്ല. ക്രിസ്മസ് വിപണിയില്‍ കണ്ണുംനട്ട് താറാവ് കര്‍ഷകര്‍. ഒരു ലക്ഷത്തോളം പൂവന്‍താറാവുകളാണ് കോട്ടയം ജില്ലയില്‍ വളര്‍ന്നുവരുന്നത്. ആഴ്ചകള്‍ക്കുള്ളില്‍ താറാവ് വിപണി സജീവമാവും. പുഞ്ചപ്പാടങ്ങളില്‍ കൊയ്ത്ത് താമസിച്ചത് താറാവുകര്‍ഷകരെ ദോഷകരമായി ബാധിച്ചിട്ടുണ്ട്. പാടത്ത് കൊഴിയുന്ന നെന്മണികളാണ് താറാവിന്റെ മുഖ്യ ആഹാരം. ഇക്കുറി കൊയ്ത്ത് താമസിച്ചതോടെ പാടം വെറുതെയിടാതെ വെള്ളം കയറ്റുകയായിരുന്നു. ഇതോടെ പാടത്ത് പൊഴിഞ്ഞുവീണ നെന്മണികള്‍ താറാവുകള്‍ക്ക് നഷ്ടമായി. കൈതീറ്റ കൊടുത്താണ് മിക്ക കര്‍ഷകര്‍ താറാവിനെ വളര്‍ത്തിയത്. ഇതിലൂടെ ഭീമമായ തുകയാണ് താറാവുകര്‍ഷകര്‍ക്ക് കണ്ടെത്തേണ്ടതായി വന്നത്. കൂടാതെ താറാവിനെ പാടത്ത് ഇറക്കാന്‍ വന്‍ തുകയാണ് പാ​ട​ശേ​ഖ​ര​സ​മി​തി​ക​ള്‍​ക്ക് ​നല്കേണ്ടി വന്നത്.

കര്‍ഷകരുടെ പ്രതീക്ഷ: ജില്ലയില്‍ വാകത്താനം, പുതുപ്പള്ളി, ​കു​മ​ര​കം,​ ​ത​ല​യാ​ഴം,​ ​വെ​ച്ചൂ​ര്‍,​ ​ആ​ര്‍​പ്പു​ക്ക​ര,​ ​ച​ങ്ങ​നാ​ശേ​രി​ ഭാഗങ്ങളിലാണ് കൂടുതലായി താറാവ് കര്‍ഷകരുള്ളത്. പക്ഷിപ്പനിയും പ്രളയവും മൂലം കൂടുതല്‍ നഷ്ടമാണ് കഴിഞ്ഞവര്‍ഷങ്ങളില്‍ കര്‍ഷകര്‍ക്ക് ഉണ്ടായത്. എങ്ങനെയും കരകയറാന്‍ ഭാര്യമാരുടെ കെട്ടുതാലി വരെ പണയപ്പെടുത്തിയാണ് മിക്ക കര്‍ഷകരും താറാവു കുഞ്ഞുങ്ങളെ വാങ്ങി പരിപാലിച്ചത്.

കഴിഞ്ഞവര്‍ഷം ക്രിസ്മസിന് താറാവിന് മാര്‍ക്കറ്റ് കുറവായിരുന്നു. പക്ഷിപ്പനിയാണ് ഇതിന് കാരണമായത്. ഇക്കൊല്ലം അങ്ങനെ സംഭവിക്കില്ലായെന്നാണ് കര്‍ഷകരുടെ പ്രതീക്ഷ. എന്നാല്‍ ഇടനിലക്കാര്‍ക്ക് വില്‍ക്കേണ്ടി വന്നാല്‍ നഷ്ടം ഉണ്ടാവുമെന്നാണ് കര്‍ഷകര്‍ പറയുന്നത്. ഇടനിലക്കാരെ മാറ്റിനിര്‍ത്തി വിപണനം നടത്തുവാനുള്ള ശ്രമവും നടക്കുന്നുണ്ട്. പുഞ്ചകൊയ്ത്ത് ആരംഭിക്കുംമുമ്ബേ താറാവിന്‍ കുഞ്ഞുങ്ങളെ വിരിയിക്കുകയാണ് മിക്ക കര്‍ഷകരും. സര്‍ക്കാരിന്റെ ഫാമില്‍ നിന്നും താറാവിന്‍കുഞ്ഞുങ്ങളെ വാങ്ങി വളര്‍ത്തുന്നവരുമുണ്ട്.

Related Articles

Back to top button