LatestThiruvananthapuram

പത്താം ക്ലാസ്, പ്ലസ്ടു ബോര്‍ഡ് പരീക്ഷകളുടെ സമയക്രമം നിശ്ചയിച്ചു

“Manju”

സിബിഎസ്ഇ 10, 12 ക്ലാസിലെ പരീക്ഷകള്‍ റദ്ദാക്കി; മാര്‍ക്ക് നോക്കി ഗ്രേഡ് നിശ്ചയിക്കും | CBSE | EXAM | Breaking News | Manorama News

ശ്രീജ.എസ്

തിരുവനന്തപുരം : പത്താം ക്ലാസ്, പ്ലസ്ടു ബോര്‍ഡ് പരീക്ഷകളുടെ സമയക്രമം നിശ്ചയിച്ചു. മാര്‍ച്ച്‌ 17 മുതല്‍ രാവിലെ പ്ളസ് ടു പരീക്ഷയും ഉച്ചയ്ക്ക് എസ്.എസ്.എല്‍.സി. പരീക്ഷയും നടത്തും . കൂടുതല്‍ ചോദ്യങ്ങള്‍ നല്‍കി അവയില്‍നിന്നു തിരഞ്ഞെടുത്ത് എഴുതാനുള്ള അവസരം നല്‍കുന്ന രീതി പരിഗണിക്കും . പരീക്ഷ, വിദ്യാര്‍ഥി സൗഹൃദമായിരിക്കണമെന്നും ഇപ്പോഴത്തെ സാഹചര്യത്തില്‍ അവര്‍ പരീക്ഷയെ ഭയക്കാന്‍ ഇടവരരുതെന്നും വെള്ളിയാഴ്ച ചേര്‍ന്ന വിദ്യാഭ്യാസ ഗുണമേന്മാ സമിതി യോഗം‍ നിര്‍ദേശിച്ചു.

ക്ലാസ് പരീക്ഷകള്‍ക്കും പ്രാധാന്യം നല്‍കും . സാധ്യമെങ്കില്‍ മാതൃകാപരീക്ഷ നടത്തിയശേഷമാകും വാര്‍ഷിക പരീക്ഷ നടത്തുക . കുട്ടികള്‍ സ്കൂളില്‍ എത്തുന്നതിനുമുമ്ബ് ഓണ്‍ലൈനായി രക്ഷിതാക്കളുടെ അഭിപ്രായം തേടും. രക്ഷിതാക്കളുടെ അനുമതിയോടെയും അവരുടെ ആശങ്ക പരിഹരിച്ചും മാത്രമേ കുട്ടികളെ സ്കൂളിലെത്താന്‍ അനുവദിക്കുകയുള്ളൂ . കൂടാതെ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളായി പ്രവര്‍ത്തിച്ചിരുന്ന സ്കൂളുകള്‍ ഈ മാസം അവസാനത്തോടെ ശുചീകരിച്ച്‌ സജ്ജമാക്കും .

Related Articles

Back to top button