KeralaKozhikodeLatest

റീപോളിങ്ങ് നടന്ന തിരൂരങ്ങാടിയിലും ബത്തേരിയിലും യുഡിഎഫിന് ജയം

“Manju”

സിന്ധുമോൾ. ആർ

കോഴിക്കോട്: യന്ത്രത്തകരാര്‍ മൂലം വോട്ടെണ്ണല്‍ തടസ്സപ്പെട്ടതിനെ തുടര്‍ന്ന് റീപോളിങ് നടത്തിയ തിരൂരങ്ങാടി, ബത്തേരി എന്നിവിടങ്ങളിലെ വോട്ടെണ്ണല്‍ അവസാനിച്ചു. രണ്ടിടത്തും യുഡിഎഫാണ് ജയിച്ചത്. മലപ്പുറം തിരൂരങ്ങാടി നഗരസഭയിലെ 34-ാം ഡിവിഷന്‍ കിസാന്‍ കേന്ദ്രയിലാണ് ഇന്ന് റീ പോളിങ് നടന്നത്. 99 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ യുഡിഎഫിന്റെ ജഹ്ഫര്‍ കുന്നത്തേരിയാണ് വിജയിച്ചത്. 80.2 ശതമാനം വോട്ടുകളാണ് ഇന്ന് ഇവിടെ രേഖപ്പെടുത്തിയത്. കഴിഞ്ഞ തവണ നടന്ന വോട്ടെടുപ്പില്‍ 79.13 ശതമാനമായിരുന്നു വോട്ടിങ് നില.

വയനാട് സുല്‍ത്താന്‍ ബത്തേരി നഗരസഭ തൊടുവട്ടി ഡിവിഷനിലെ റീ പോളിംഗിലും യുഡിഎഫ് തന്നെയാണ് വിജയിച്ചത്. 136 വോട്ടുകളുടെ ഭൂരിപക്ഷത്തിന് അസീസ് മാടാലയാണ് ഡിവിഷനില്‍ ജയിച്ചത്. യന്ത്രത്തകരാര്‍ മൂലം ഫലം വീണ്ടെടുക്കാനാവാത്തതിനെ തുടര്‍ന്നായിരുന്നു ഇവിടെ റീം പോളിങ് നടത്തിയത്. 76.67 ശതമാനമാണ് വോട്ടിങ് നില. ഡിസംബര്‍ പത്തിന് ഉണ്ടായ പോളിംഗിനേക്കാള്‍ പത്ത് വോട്ടു കുറവാണ് ഇത്തവണ പോള്‍ രേഖപ്പെടുത്തിയത്.

Related Articles

Back to top button