KeralaLatest

ഓണ്‍ലൈന്‍ ക്ലാസ്, ഒരനുഭവക്കുറിപ്പ്

“Manju”

കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസിന്റെ പേരില്‍ സ്വന്തമായി ഉപയോഗിക്കുവാന്‍ ഐ ഫോണ്‍ വാങ്ങി നല്‍കുന്ന എല്ലാ രക്ഷാകര്‍ത്താക്കളും വളരെ ശ്രദ്ധിക്കേണ്ടതായിരിക്കുന്നു. നിങ്ങളുടെ കുട്ടികള്‍ ഈ ഉപകരണത്തിന് അടിപ്പെടുന്നുണ്ടോ എന്ന് വളരെ കരുതി ശ്രദ്ധിക്കണം. കുട്ടികളുടേയും മുതിര്‍ന്നവരുടേയും ജീവതചര്യകളെ ആകെ മാറ്റിയിരിക്കുന്ന ഈ ഫോണ്‍ ഉപയോഗത്തിന് ഒരനുഭവക്കുറിപ്പ്.,

സിന്‍സി അനില്‍ :

കഴിഞ്ഞ ദിവസം ( 18.12.2020) 16 വയസുള്ള ഒരു ആണ്‍കുട്ടിയില്‍ നിന്നും എനിക്കുണ്ടായ ഒരു ദുരനുഭവം ആണ് എഴുതുന്നത്. കോവിഡിന്റെ പശ്ചാത്തലത്തില്‍ വിദ്യാഭ്യാസ മേഖലയില്‍ പ്രശ്നപരിഹാരമായി എത്തിയ ഓണ്‍ലൈന്‍ ക്ലാസുകളില്‍ അധ്യാപകര്‍ അനുഭവിക്കുന്ന അപമാനത്തെ നേരിട്ട് മനസിലാക്കാന്‍ സാധിച്ച ഒരു സംഭവം ഇന്നലെ ഉണ്ടായി.
കുറച്ചു നാളുകളായി സൈബര്‍ കുറ്റകൃത്യങ്ങളെ കുറിച്ചും നിയമങ്ങളെ കുറിച്ചും ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ക്ക് ഗൂഗിള്‍ മീറ്റ് വഴി ഞാന്‍ ബോധവല്‍ക്കരണ ക്ലാസുകള്‍ എടുക്കുന്നുണ്ട്.

ഒരു സ്കൂള്‍ അന്തരീക്ഷത്തില്‍ നിന്നും പ്രൈവറ്റ് ആയ ഒരു സ്പേസില്‍ എത്തിയിരിക്കുന്ന കുട്ടികള്‍ക്ക് ഇന്റര്‍നെറ്റ്‌ എങ്ങനെ ഉത്തരവാദിത്വത്തോടെയും ജാഗ്രതയോടെയും ഉപയോഗിക്കാം. അവര്‍ക്കു കിട്ടുന്ന ഓണ്‍ലൈന്‍ സമ്ബര്‍ക്കത്തിന്റെ അപകടസാധ്യത ഘടകങ്ങള്‍ എന്തൊക്കെയാണെന്നുമാണ് ക്ലാസുകളില്‍ ഞാന്‍ കുട്ടികള്‍ക്ക് പറഞ്ഞു കൊടുക്കുന്നത്.

ഗൂഗിള്‍ മീറ്റില്‍ കുട്ടികള്‍ അധ്യാപകരെ പല രീതിയില്‍ ബുദ്ധിമുട്ടിക്കുകയും അപമാനിക്കുകയും ചെയുന്നു എന്ന പരാതി വ്യാപകമാണ്. ഇത്തരത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടായിരുന്ന ഒരു സ്കൂളിലെ കുട്ടികള്‍ക്കാണ് കുറച്ചു ദിവസമായി ഞാന്‍ ക്ലാസുകള്‍ എടുക്കുന്നത്.
അവസാന ദിവസമായ ഇന്നലെ വൈകിട്ടത്തെ ക്ലാസ്സില്‍ ഞാന്‍ സൈബര്‍ ലോകത്തെ ലൈംഗിക ചൂഷണത്തെ കുറിച്ച്‌ സംസാരിച്ചു കൊണ്ടിരിക്കുമ്ബോള്‍ ഒരു കുട്ടി അവന്റെ ഓഡിയോ ഓണ്‍ ചെയ്തിടുകയും ശല്യപെടുത്തുകയും ചെയ്തു.

ഓഡിയോ ഓഫ് ചെയ്യാന്‍ ഞാന്‍ പല വട്ടം പറയുകയും ആ കുട്ടി അത് കേട്ടതായി നടിച്ചതുപോലുമില്ല. ക്ലാസ് തുടര്‍ന്ന ഞാന്‍ കേട്ടത് കേട്ടാല്‍ അറയ്ക്കുന്ന അശ്ലീലം ആണ്. ഇവിടെ ആ വാക്കു പറയുവാന്‍ പോലും ആവില്ല.

ക്ലാസ്സു കേള്‍ക്കുന്ന അധ്യാപകരും കുട്ടികളും രക്ഷിതാക്കളും ഈ അശ്ലീലം കേട്ടു ഞെട്ടിതരിച്ചു ഇരിക്കുകയാണ്. അപ്പോള്‍ തന്നെ ആ വോയ്സ് റെക്കോര്‍ഡ് ചെയ്യുവാന്‍ ഞാന്‍ ക്ലാസ് ടീച്ചറോട് ആവശ്യപ്പെടുകയും ഈ ഓഡിയോ വന്ന കുട്ടിയുടെ വിവരം തരുവാന്‍ ആവശ്യപ്പെടുകയും ചെയ്തു.

എല്ലാ കാര്യങ്ങളും ഉള്‍കൊള്ളിച്ചു ഇന്നലെ തന്നെ ഞാന്‍ പോലീസ് സ്റ്റേഷനില്‍ പരാതിപെടുകയും കുട്ടിയേയും മാതാപിതാക്കളെയും അധ്യാപകരെയും വിളിപ്പിക്കുകയും നിയമനടപടി സ്വീകരിക്കുകയും ചെയ്തു.

16 വയസുള്ള ആ കുട്ടിയുടെ അമ്മയോട് ഞാന്‍ സംസാരിച്ചപ്പോള്‍ അമ്മ പറഞ്ഞത് ഫോണ്‍ വാങ്ങി കൊടുത്തില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന് പേടിച്ചാണ് വാങ്ങി കൊടുത്തത്. അവന്‍ അതില്‍ എന്താണ് ചെയ്യുന്നത് എന്ന് എനിക്ക് അറിയില്ല എന്നാണ്.

ഇത്രയും നാളും ഒരു ക്ലാസില്‍ പോലും കയറാതിരുന്ന ഈ മഹാന്‍ ആ ക്ലാസില്‍ മാത്രം കയറിയതും ഇത്തരത്തില്‍ അശ്ലീലം പറഞ്ഞതും ഒക്കെ എനിക്ക് ഒരുപാട് സംശയങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. ക്ലാസ് നടക്കുമ്ബോള്‍ ഓഡിയോയും വീഡിയോയും ഓഫ് ചെയ്തു ഗേള്‍ ഫ്രണ്ടുമായി ചാറ്റ് ചെയ്ത സംഭാഷണം ആണ് മറ്റുള്ളവര്‍ കേട്ടത് എന്നാണ് ആ കുട്ടി പോലീസിനോട്‌ സമ്മതിച്ചത്. പറഞ്ഞു വന്നത് ഓരോ മാതാപിതാക്കന്മാരോടുമാണ്.

1) ഫോണ്‍ വാങ്ങി കൊടുത്തു ഓണ്‍ലൈന്‍ ക്ലാസിനായിട്ട് മക്കളെ റൂമില്‍ കയറ്റി വിടാതെ ആ സമയം അവര്‍ ക്ലാസില്‍ തന്നെയാണെന്ന് ഉറപ്പു വരുത്തുക.

2) ഇടയ്ക്കിടയ്ക്ക് അവരുടെ ഫോണ്‍ നിര്‍ബന്ധമായും പരിശോധിക്കുക.

3) രാത്രി ഫോണ്‍ മാതാപിതാക്കളെ ഏല്പിക്കാന്‍ ആവശ്യപെടുക.

4)അധ്യാപകരുമായി ഇടയ്ക്കൊക്കെ മാതാപിതാക്കള്‍ സംസാരിക്കുക.

ഇതൊക്കെ ചെയ്താല്‍ നല്ലൊരു തലമുറയെ കിട്ടും. അല്ലെങ്കില്‍ എന്നെ പോലുള്ള ഒരാളുടെ പരാതിയിന്മേല്‍ ക്രിമിനല്‍ കുറ്റവാളിയായി മക്കള്‍ ജീവിതം തീര്‍ക്കുന്നതിനു നമ്മള്‍ സാക്ഷികള്‍ ആകേണ്ടി വരും.

കടപ്പാട്, ഡെയിലി ഹണ്ട്

ഒരുപരിധികഴിഞ്ഞാല്‍ ഫോണുകള്‍ അവരെ കാര്‍ന്നു തിന്നും ഓണ്‍ലൈന്‍ ഗെയിമുകള്‍ കുട്ടികളെ അടിപ്പെടുത്തുന്നു. നമ്മുടെ പ്രിയപ്പെട്ട മക്കളെ, കുഞ്ഞുങ്ങളെ ഫോണിനടിപ്പെടാതെ ശ്രദ്ധിക്കുക., ഫോണിന്റെ ഗുണഫലം അനുഭവിക്കുന്നതോടൊപ്പം അവരെ കുടുംബത്തിനും സമൂഹത്തിനും ഉതകുന്നവരായി വളര്‍ത്തേണ്ടത് നാം ഓരോരുത്തരുടേയും കടമയാണ്.

Related Articles

Back to top button