KeralaLatest

വൈക്കം വിജയലക്ഷ്മി കാഴ്ചയുടെ ലോകത്തേക്ക്

“Manju”

വൈക്കം വിജയലക്ഷ്മി ഇനി കാഴ്ചയുടെ ലോകത്തേക്ക്

ശ്രീജ.എസ്

മലയാളികളുടെ പ്രിയ ഗായിക വൈക്കം വിജയലക്ഷ്മിയ്ക്ക് കാഴ്ച തിരിച്ചു കിട്ടുമെന്ന സന്തോഷ വാര്‍ത്ത പങ്കുവച്ചിരിക്കുകയാണ് മാതാപിതാക്കള്‍. വിജയലക്ഷ്മിക്ക് കാഴ്ച തിരികെ കിട്ടാനുള്ള ചികിത്സ നടന്നുകൊണ്ടിരിക്കുകയാണ്. അമേരിക്കയിലാണ് ചികിത്സ നടക്കുന്നത്. കണ്ണിലെ ഞരമ്പ് ചുരുങ്ങിയതിനാല്‍ അമേരിക്കയില്‍ ചികിത്സയിലാണ് വിജയലക്ഷ്മി. മകള്‍ക്ക് കാഴ്ച തിരിച്ചു കിട്ടുമെന്ന് ഡോക്ടര്‍മാര്‍ ഉറപ്പു തന്നിട്ടുണ്ട് എന്നും മാതാപിതാക്കള്‍ ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരിക്കുന്നത്.

ഇപ്പോള്‍ ഒരു ഗുളിക കഴിക്കുന്നുണ്ട്. അതില്‍ മാറ്റം ഉണ്ടാകുമെന്നാണ് അവര്‍ പറയുന്നത്. ആദ്യത്തെ സ്‌കാന്‍ റിപ്പോര്‍ട്ട് അയച്ചു. രണ്ടാമത്തേത് ഇനി അയക്കണം. കൊറോണ വന്നതിനാലാണ് ശസ്ത്രക്രിയ വൈകുന്നത്. അമേരിക്കയിലെ സ്‌പോണ്‍സര്‍മാര്‍ വഴിയാണ് എല്ലാം ചെയ്യുന്നത് എന്ന് മാതാപിതാക്കള്‍ വ്യക്തമാക്കി.

 

Related Articles

Back to top button