IndiaInternationalLatest

കോവിഡ് വാക്‌സിന്‍ ആളുകളെ ‘മുതല’കളാക്കും,സ്ത്രീകള്‍ക്ക് താടി വളര്‍ന്നേക്കാം: ബ്രസീല്‍ പ്രസിഡന്റ്

“Manju”

ബ്രസീലിയ: കോവിഡ് വാക്‌സിന്‍ വന്നതോടെ ലോകം ആശങ്കയില്‍ നിന്ന് ആശ്വാസത്തിലേക്ക് നീങ്ങുന്നതിനിടെ ഭയപ്പെടുത്തി ബ്രസീല്‍ പ്രസിഡന്റ് ജെയര്‍ ബൊള്‍സോനാരോ. വാക്‌സിനെതിരെ ഭയപ്പെടുത്തുന്ന പരാമര്‍ശവുമായാണ് അദേഹം രംഗത്തെത്തിയിരിക്കുന്നത്.

ഫൈസര്‍ബയോടെക് വികസിപ്പിച്ചെടുത്ത കോവിഡ് വാക്‌സിന് ആളുകളെ മുതലകളോ സ്ത്രീകളെ താടിയുള്ളവരോ ആക്കി മാറ്റാന്‍ കഴിയുമെന്നായിരുന്നു പ്രസിഡന്റിന്റെ പരാമര്‍ശം. കോവിഡ് ലോകത്ത് പടര്‍ന്ന് പിടിച്ചപ്പോഴും അത് ഒരു ചെറിയ പനിമാത്രമെന്ന് പറഞ്ഞ് അതിന്റെ ഭീകരതയെ ലഘൂകരിച്ചതും വാര്‍ത്തയായിരുന്നു. രാജ്യത്ത് വാക്‌സിന്‍ നല്‍കുന്നത് ആരംഭിക്കവേ താന്‍ വാക്‌സിന്‍ സ്വീകരിക്കില്ലെന്നും അദേഹം ഉറപ്പിച്ചു പറഞ്ഞു.

ഫൈസറുമായുള്ള കരാറില്‍ വളരെ വ്യക്തമാണ്. ഏതെങ്കിലും പാര്‍ശ്വഫലങ്ങള്‍ക്ക് തങ്ങള്‍ ഉത്തരവാദികളല്ലെന്നും ബൊല്‍സോനാരോ വ്യാഴാഴ്ച വ്യക്തമാക്കി. ഫൈസര്‍ കോവിഡ് വാക്‌സിന്‍ ആഴ്ചകളായി ബ്രസീലില്‍ പരിശോധനയ്ക്ക് വിധേയമാക്കിക്കൊണ്ടിരിക്കുകയാണ്. ഇതിനോടകം തന്നെ അമേരിക്കയിലും ബ്രിട്ടനിലും വാക്‌സിന്‍ നല്‍കിത്തുടങ്ങി.

നിങ്ങള്‍ അതിമാനുഷികനായിത്തീരുകയാണെങ്കില്‍, ഒരു സ്ത്രീക്ക് താടി വളര്‍ന്ന് തുടങ്ങിയാല്‍, പുരുഷന്‍ മധുരതരമായ ശബ്ദത്തില്‍ സംസാരിക്കാന്‍ തുടങ്ങിയാല്‍, അവര്‍ക്ക് ഇതുമായി യാതൊരു ബന്ധവുമില്ല.. വാക്‌സിന്‍ നിര്‍മ്മാതാക്കളെ പരാമര്‍ശിച്ച്‌ പ്രസിഡന്റ് പറഞ്ഞു. രോഗ പ്രതിരോധ ക്യാംപെയ്ന്‍ രാജ്യത്ത് ആരംഭിക്കുമ്ബോള്‍ വാക്‌സിനേഷന്‍ സൗജന്യമാണെങ്കിലും നിര്‍ബന്ധമല്ലെന്ന് ബ്രസീല്‍ പ്രസിഡന്റ് വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം ജനങ്ങളെ നിര്‍ബന്ധിക്കാന്‍ കഴിയില്ലെങ്കിലും വാക്‌സിന്‍ നിര്‍ബന്ധമാണെന്ന് സുപ്രീംകോടതി വിധിച്ചത് പ്രസിഡന്റിന് തിരിച്ചടിയായി. 212 മില്യണ്‍ ജനസംഖ്യയുള്ള ബ്രസീലില്‍ ഇതുവരെ 7.1 മില്യണ്‍ കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചിരിക്കുന്നത്. 185,000 മരണവും സ്ഥിരീകരിച്ചിട്ടുണ്ട്.

 

Related Articles

Back to top button