IndiaLatest

ശിവസേന ബി.ജെ.പി. പോര് വീണ്ടും മുറുകുന്നു

“Manju”
മഹാരാഷ്ട്ര : മെട്രോ കാർഷെഡ് നിർമാണത്തെച്ചൊല്ലി ശിവസേന-ബിജെപി പോര് മുറുകുന്നു. ബാന്ദ്ര-കുർള കോംപ്ലക്സിൽ(ബികെസി) ബുള്ളറ്റ് ട്രെയിൻ സ്റ്റേഷനായി മാറ്റിവച്ച ഭൂമിയിൽ മെട്രോ കാർഷെഡ് നിർമിക്കാനുള്ള സാധ്യതകൾ പരിശോധിക്കാൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ മെട്രോ പദ്ധതി നടത്തിപ്പുകാരായ എംഎംആർഡിഎയോട് നിർദേശിച്ചു.പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്ന പദ്ധതിയാണ് ബുള്ളറ്റ് ട്രെയിൻ. ബിജെപി നേതാവ് ദേവേന്ദ്രഫഡ്നാവിസ് മുഖ്യമന്ത്രിയായിരിക്കെ ആരേ കോളനിയിൽ കാർഷെഡ് നിർമിക്കാൻ എടുത്ത തീരുമാനം റദ്ദാക്കിയ ഉദ്ധവ് സർക്കാർ കാഞ്ജൂർമാർഗിൽ കാർഷെഡ് നിർമാണം തുടങ്ങിയിരുന്നു. എന്നാൽ, കാഞ്ജൂർമാർഗിലേത് തങ്ങളുടെഉടമസ്ഥതയിലുള്ള ഭൂമിയാണെന്ന് അവകാശപ്പെട്ട് കേന്ദ്ര സർക്കാർ നൽകിയ ഹർജിയിൽ കാർഷെഡ് നിർമാണം തുടങ്ങിയിരുന്നു. എന്നാൽ, കാഞ്ജൂർമാർഗിലേത് തങ്ങളുടെ ഉടമസ്ഥതയിലുള്ള ഭൂമിയാണെന്ന് അവകാശപ്പെട്ട് കേന്ദ്ര സർക്കാർ നൽകിയ ഹർജിയിൽ കാർഷെഡ് നിർമാണം ബോംബെ ഹൈക്കോടതി തടഞ്ഞു. ഇതോടെയാണ് ബുള്ളറ്റ് ട്രെയിന് നീക്കിവച്ച പ്രദേശത്ത് കാർഷെഡ് നിർമാണത്തിനുള്ള സാധ്യത മഹാ വികാസ് അഘാഡി സർക്കാർ

പരിശോധിക്കുന്നത്.ഇതോടെ കേന്ദ്രവും മഹാരാഷ്ട്ര സര്‍ക്കാരും തമ്മില്‍ നടന്നു വരുന്ന പോരിന് വീണ്ടും ആക്കം കൂടുകയാണെന്നും പാര്‍ട്ടി വൃത്തങ്ങള്‍ അവകാശപ്പെട്ടു.

Related Articles

Back to top button