IndiaLatest

വീഴ്ചയുണ്ടായെന്ന് സമ്മതിച്ച് വിസ്‌ട്രോണ്‍

“Manju”

ബംഗളൂരു: കാര്‍ണാടകയിലെ ഐഫോണ്‍ നിര്‍മ്മാണ കമ്പനിയായ വിസ്‌ട്രോണില്‍ നടന്ന അക്രമത്തില്‍ കമ്പനിക്ക് വീഴ്ചപ്പറ്റിയെന്ന് സമ്മതിച്ച് ഉടമകള്‍. ശമ്പളം നല്‍കാതിരുന്നതിന് ജീവനക്കാരോട് മാപ്പ് പറഞ്ഞ് കമ്പനി. കൂടാതെ ഇന്ത്യ വൈസ് പ്രസിഡന്റ് വിന്‍സെന്റ് ലീയെ നീക്കാനും കമ്പനി തീരുമാനിച്ചു. കര്‍ണാടകയിലേത് പുതിയ ഫാക്ടറിയാണെന്നും വികസന പ്രവര്‍ത്തനങ്ങള്‍ക്കിടെ തങ്ങള്‍ക്ക് തെറ്റ് സംഭവിച്ചുവെന്നും തായ്‌വാന്‍ ആസ്ഥാനമായ വിസ്‌ട്രോണ്‍ കോര്‍പ്പറേഷന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. തൊഴിലാളികളുടെ കാര്യങ്ങള്‍ നോക്കുന്ന ഏജന്‍സികളെ നിയന്ത്രിക്കുന്ന കാര്യവും ശമ്പളം നല്‍കുന്ന നടപടികള്‍ ശക്തിപ്പെടുത്തുകയും നവീകരിക്കുകയും ചെയ്യും. തെറ്റ് തിരുത്താനുള്ള അടിയന്തര നടപടികള്‍ സ്വീകരിച്ചു വരികയാണ്. അച്ചടക്ക നടപടികള്‍ അടക്കമുള്ളവയും സ്വീകരിക്കുമെന്നും കമ്പനി പറഞ്ഞു.എന്നാല്‍ കമ്പനിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാതെ പുതിയ കരാര്‍ നല്‍കില്ലെന്നും കമ്പനിയെ നിരീക്ഷണത്തില്‍ വെക്കുകയാണെന്നും ആപ്പിള്‍ വ്യക്തമാക്കി.

Related Articles

Check Also
Close
Back to top button