IndiaLatest

‘ജയ് ജവാന്‍, ജയ് കിസാന്‍’എന്നായിരുന്നു നമ്മുടെ മുദ്രാവാക്യം. എന്നാല്‍ പ്രധാനമന്ത്രി കര്‍ഷകനെതിരെ ജവാനെ എത്തിച്ചിരിക്കുന്നു; ചിത്രം പങ്കുവച്ച് രാഹുല്‍ ഗാന്ധി

“Manju”

ഡല്‍ഹി: ഡൽഹിയിലെ കർഷക സമരവുമായി ബന്ധപ്പെട്ട് നിരവധി ചിത്രങ്ങൾ സാമൂഹികമാധ്യമങ്ങളില്‍ ഇതിനോടകം തന്നെ തരംഗമായിക്കഴിഞ്ഞു. പ്രതിബന്ധങ്ങളെ മറികടക്കാൻ ശ്രമിക്കുന്ന കര്‍ഷകരുടെയും, പ്രതിരോധം തീർക്കുന്ന പോലീസിന്റെയും നിരവധി ചിത്രങ്ങള്‍ ഇതിൽ ഉൾപ്പെടുന്നു. അതിലൊന്നാണ് പ്രതിഷേധത്തില്‍ പങ്കെടുത്ത പ്രായമായ കര്‍ഷകനു നേരെ ഒരു അര്‍ദ്ധസൈനികന്‍ ലാത്തിയോങ്ങുന്നത്.

വളരെ ദുഃഖകരമായ ചിത്രമാണിതെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. ‘ജയ് ജവാന്‍, ജയ് കിസാന്‍ എന്നായിരുന്നു നമ്മുടെ മുദ്രാവാക്യം. എന്നാല്‍ പ്രധാനമന്ത്രി മോദിയുടെ അഹങ്കാരം കര്‍ഷകനെതിരെ ജവാന്‍ നിലകൊള്ളുന്ന സ്ഥിതിയിലേക്കെത്തിച്ചിരിക്കുന്നു. ഇത് വളരെ അപകടകരമാണ്’. രാഹുല്‍ ട്വിറ്ററിൽ കുറിച്ചു.

മോദി സര്‍ക്കാര്‍ പാസാക്കിയ കാര്‍ഷിക പരിഷ്‌കരണ നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട്‌ നടത്തുന്ന ‘ചലോ ദില്ലി മാര്‍ച്ചിന്റെ’ രണ്ടാം ദിനമായ ഇന്നലെ വലിയ സംഘര്‍ഷങ്ങളാണുണ്ടായത്‌. ഡല്‍ഹിഹരിയാന അതിര്‍ത്തിയായ സിംഗുവില്‍ കര്‍ഷകര്‍ക്ക്‌ നേരെ പൊലീസ്‌ പലതവണ കണ്ണീര്‍ വാതകം പ്രയോഗിച്ചു. എന്നാല്‍ കര്‍ഷകര്‍ പ്രതിഷേധം ശക്തമായി തുടര്‍ന്നു.

ഒരു മാസത്തേക്കുളള ഭക്ഷണ സാധനങ്ങളുമായാണ്‌ കര്‍ഷകര്‍ പ്രക്ഷോഭത്തിനായി എത്തിയത്‌. സമരം അവസാനിപ്പിക്കണമെന്നും ഡിസംബര്‍ 3ന്‌ ചര്‍ച്ചയാകാമെന്നും കേന്ദ്ര സര്‍ക്കാര്‍ ഇന്നലെ വ്യക്തമാക്കിയിട്ടുണ്ട്‌. എന്നാല്‍ നിയമം പിന്‍വലിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ്‌ എല്ലാ കര്‍ഷക സംഘടനകളും.

Related Articles

Back to top button