KeralaLatest

യുവാവിനെ ബൈക്കില്‍ നിന്ന് തള്ളിയിട്ട് വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചവര്‍ പിടിയില്‍

“Manju”

മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടതിൽ പ്രതിഷേധ പ്രകടനം, 14 പേരെ അറസ്റ്റ് ചെയ്തു -  KERALA - GENERAL | Kerala Kaumudi Online

ശ്രീജ.എസ്

കൊട്ടിയം: ബൈക്ക് യാത്രികനായ യുവാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ 2 പ്രതികള്‍ അറസ്റ്റില്‍. പുന്തലത്താഴം ചരുവിള വീട്ടില്‍ ആദര്‍ശ് (27), പുന്തലത്താഴം അഞ്ജു ഭവനില്‍ അരുണ്‍കുമാര്‍ (21) എന്നിവരാണ് അറസ്റ്റിലായത്. അക്രമ സംഘത്തില്‍ ഉണ്ടായിരുന്ന മൂന്നാമത്തെയാള്‍ പൊലീസിനെ വെട്ടിച്ചു കടന്നു. ഇയാള്‍ക്കായി പൊലീസ് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ 15ന് രാത്രി 7ന് ഡീസന്റ് മുക്കിലായിരുന്നു കേസിനാസ്പദമായ സംഭവം.

ബൈക്കില്‍ വരികയായിരുന്ന അയത്തില്‍ തൊടിവിള കല്ലുംപുറത്തു വീട്ടില്‍ സമീറിനെയാണ് (44) പിന്നാലെ മറ്റൊരു ബൈക്കിലെത്തി ഇടിച്ചിട്ടശേഷം 3 അംഗ സംഘം വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചത്. സംഭവത്തിനു ശേഷം ഒളിവില്‍ പോയ പ്രതികളെ കൊട്ടിയം പൊലീസും ഷാഡോ പൊലീസ് സംഘവും ചേര്‍ന്നാണ് പിടികൂടിയത്.

Related Articles

Back to top button