ErnakulamKeralaLatest

ജില്ലാ കമ്മിറ്റികള്‍ക്ക്‌ പാര്‍ട്ടി സര്‍ക്കുലര്‍, 10 വീടുകള്‍ക്ക്‌ ഒരു പാര്‍ട്ടിയംഗം

“Manju”

കൊച്ചി : തദ്ദേശതെരഞ്ഞെടുപ്പിലെ ഉജ്വല വിജയത്തിന്റെ ആവേശം ഉള്‍ക്കൊണ്ട്‌ നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയം ആവര്‍ത്തിക്കാന്‍ സംഘടനാസംവിധാനങ്ങള്‍ക്കു സി.പി.എം. പുതിയ ചുമതല നല്‍കി. ഇതിന്റെ ഭാഗമായി പുതുതായി തെരഞ്ഞെടുക്കപ്പെടുന്ന ഗ്രാമസഭകളും അയല്‍ക്കൂട്ടങ്ങളും വഴി താഴെത്തട്ടിലുള്ള പ്രവര്‍ത്തനം ഊര്‍ജിതപ്പെടുത്തണമെന്നു ജില്ലാ കമ്മിറ്റികള്‍ക്ക്‌ പാര്‍ട്ടി സര്‍ക്കുലര്‍.
ജനുവരി ആദ്യവാരം നിയമസഭാസമ്മേളനം ആരംഭിക്കുമ്പോള്‍ പ്രഖ്യാപിക്കുന്ന, തദ്ദേശസ്‌ഥാപനങ്ങള്‍ക്കുള്ള ഫണ്ടുകള്‍ പ്രയോജനപ്പെടുത്താന്‍ പ്രവര്‍ത്തകരില്‍നിന്ന്‌ നിര്‍ദേശങ്ങള്‍ സ്വീകരിക്കും. ഇതിനായി തെരഞ്ഞെടുപ്പ്‌ കഴിയുംവരെ നിലവിലുള്ള ബ്രാഞ്ച്‌, ലോക്കല്‍, ഏരിയാ കമ്മിറ്റികള്‍ ചേര്‍ത്ത്‌ നിയമസഭാ മണ്ഡലം കമ്മിറ്റികളും ബൂത്ത്‌ കമ്മിറ്റികളുമായിരിക്കും പ്രവര്‍ത്തിക്കുക. നൂറുദിന പരിപാടികള്‍ സംബന്ധിച്ച്‌ ഗ്രാമസഭകള്‍ വഴി പ്രചാരണം നടത്തും. അടുത്ത തെരഞ്ഞെടുപ്പിലേക്ക്‌ ഇനി നൂറുദിനമെന്ന കണക്കുകൂട്ടലിലാണ്‌ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുക. 10 വീടുകള്‍ക്ക്‌ ഒരു പാര്‍ട്ടിയംഗം എന്ന നിലയില്‍ പ്രവര്‍ത്തിക്കണം.

Related Articles

Back to top button