IndiaLatest

കര്‍ഷക സമരത്തില്‍ പങ്കെടുത്ത യുവാവ് ആത്മഹത്യ ചെയ്തു

“Manju”
ന്യൂ ഡൽഹി : കർഷക സമരത്തിൽ പങ്കെടുത്ത് മടങ്ങിയെത്തിയ ഗുർലാബ് സിങ്(22) എന്ന കർഷകനാണ് ആത്മഹത്യ ചെയ്തത്. കർഷക സമരത്തിൽ പങ്കെടുത്ത് തിരികെ പഞ്ചാബിലെത്തിയ യുവ കർഷകൻ വിഷം കഴിച്ച് ആത്മഹത്യ ചെയ്ത നിലയിൽ. പഞ്ചാബിലെ ബദിന്ദ ജില്ലയിലെ ദയാൽപുര മിർസ ഗ്രാമവാസിയാണ് ഗുൽറാം. വെള്ളിയാഴ്ച കർഷക സമരത്തിൽ പങ്കെടുത്ത് . തിരികെ എത്തിയതിനു പിന്നാലെയാണ് ആത്മഹത്യ ചെയ്തതെന്ന് പൊലീസ് അറിയിച്ചു.വിഷം ഉള്ളിൽ ചെന്ന ഗുൽറാമിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആത്മഹത്യ ചെയ്യാനുള്ള കാരണം വ്യക്തമല്ല.

Related Articles

Back to top button