ErnakulamKeralaLatest

ഷോപ്പിംഗ് മാളില്‍ വച്ച്‌ നടിയെ അപമാനിച്ച യുവാക്കളുടെ മാപ്പപേക്ഷ സ്വീകരിച്ചതായി യുവനടി

“Manju”

സിന്ധുമോൾ. ആർ

കൊച്ചി: കൊച്ചിയിലെ ഷോപ്പിംഗ് മാളില്‍ വെച്ച്‌ അപമാനിച്ച പ്രതികളോട് ക്ഷമിച്ചതായി യുവനടി. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയായിരുന്നു നടിയുടെ പ്രതികരണം. പോലീസിനും മാദ്ധ്യമങ്ങള്‍ക്കും നടി നന്ദി അറിയിക്കുകയും ചെയ്തു.

അതേസമയം നടി മാപ്പ് നല്‍കിയാലും കേസുമായി മുന്നോട്ട് പോകുമെന്ന് പോലീസ് അറിയിച്ചു. പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കുമെന്നും നടിയുടെ അമ്മയുടെ പരാതിയിലും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും തൃക്കാക്കര എസിപി വ്യക്തമാക്കി.

പെരിന്തല്‍മണ്ണ മങ്കട സ്വദേശികളായ ഇര്‍ഷാദ്, ആദില്‍ എന്നിവരാണ് ഷോപ്പിംഗ് മാളില്‍ വെച്ച്‌ യുവനടിയോട് അപമര്യാദയായി പെരുമാറിയത്. കൊച്ചി കുസാറ്റ് ജംഗ്ഷനില്‍ വെച്ച്‌ പോലീസ് കസ്റ്റഡിയിലെടുത്ത പ്രതികളെ ചോദ്യം ചെയ്യാനായി രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്. കീഴടങ്ങാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു പോലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്. പ്രതികളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തുമെന്നാണ് പോലീസ് അറിയിക്കുന്നത്.

Related Articles

Back to top button