IndiaInternationalLatest

ഇംഗ്ലണ്ടില്‍ അതിവേഗം പടരുന്ന പുതിയ കൊവിഡ് വൈറസ്; ഇന്ത്യയിലും മുന്‍കരുതല്‍ നടപടി

“Manju”

ഡല്‍ഹി: ഇംഗ്ലണ്ടില്‍ അതിവേഗം പടരുന്ന പുതിയ കൊവിഡ് വൈറസ് കണ്ടെത്തിയതിനെ തുടര്‍ന്ന് ഇന്ത്യയിലും മുന്‍കരുതല്‍ നടപടി സ്വീകരിക്കുന്നു. ഇതിന്റെ ഭാഗമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അടിയന്തര യോഗം വിളിച്ചു. ഡയറക്ടര്‍ ജനറല്‍ ഓഫ് ഹെല്‍ത്ത് സര്‍വീസസ് (ഡി ജി എച്ച് എസ്) അധ്യക്ഷനായ ജോയിന്റ് മോണിറ്ററിംഗ് ഗ്രൂപ്പ് ഇന്ന് രാവിലെ പത്തിന് യോഗം ചേരും.

യു കെയില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ നിരോധിക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യ നയപരമായ തീരുമാനം എടുത്തിട്ടില്ല. എന്നാല്‍ ഇക്കാര്യം ഗൗരവമായി പരിഗണിക്കുന്നുണ്ടെന്നാണ് അറിയുന്നത്. മോണിറ്ററിംഗ് ഗ്രൂപ്പിലെ അംഗമായ ലോകാരോഗ്യ സംഘടനയിലെ ഇന്ത്യയുടെ പ്രതിനിധി റോഡെറിക്കോ എച്ച് ഒഫ്രിനും ഇന്ന് ചേരുന്ന യോഗത്തില്‍ പങ്കെടുക്കുമെന്നാണ് കരുതുന്നത്.

യൂറോപ്യന്‍ രാജ്യങ്ങള്‍ യാത്രാ നിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. അയര്‍ലന്‍ഡ്, ജര്‍മനി, ഫ്രാന്‍സ്, ഇറ്റലി, നെതര്‍ലന്‍ഡ്‌സ്, ബെല്‍ജിയം എന്നീ രാജ്യങ്ങളെല്ലാം ഇംഗ്ലണ്ടില്‍ നിന്നുള്ള വിമാനസര്‍വീസ് നിര്‍ത്തിവച്ചു.

കൂടുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ തിങ്കളാഴ്ച രാവിലെ യൂറോപ്യന്‍ യൂണിയന്‍ യോഗം ചേരുന്നുണ്ട്. യു കെയിലെ സാഹചര്യം നിരീക്ഷിച്ചു വരുകയാണെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു.

Related Articles

Back to top button