IndiaLatest

എം ശിവശങ്കറിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ എന്‍ഫോഴ്‌സ്‌മെന്റ് നീക്കം

“Manju”

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന്റെ സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് കണ്ടുകെട്ടും. ശിവശങ്കറിന്റെ പേരിലുള്ള മുഴുവന്‍ സ്വത്തുക്കളും കണ്ടുകെട്ടാനാണ് ഇഡിയുടെ നീക്കം.

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ടു കളളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമുള്ള (പിഎംഎല്‍എ) കേസിലാണ് ശിവശങ്കറിന്റെ എല്ലാ സ്വത്തുക്കളും കണ്ടുകെട്ടാന്‍ (ഇഡി) നടപടി തുടങ്ങിയത്.

കുറ്റകൃത്യത്തിലൂടെ സമ്ബാദിച്ച സ്വത്താണ് എം. ശിവശങ്കറിന്റേതെന്നാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കണ്ടെത്തല്‍. 14 കോടിയിലധികം രൂപയുടെ സ്വത്ത് സമ്ബാദിച്ചുവെന്നാണ് ഇഡിയുടെ കണ്ടെത്തല്‍.

എം.ശിവശങ്കറിനെതിരെ ശക്തമായ തെളിവുണ്ടെന്നും സ്വപ്ന സുരേഷിന്റെ ലോക്കറില്‍ നിന്ന് കണ്ടെടുത്ത പണം ലൈഫ് മിഷനില്‍ ശിവശങ്കറിന് ലഭിച്ച അഴിമതി പണമാണെന്നുമാണ് എന്‍ഫോഴ്സ്മെന്റിന്റെ വാദം

Related Articles

Back to top button