KeralaLatestMalappuram

കതിരൂർ ഗ്രാമപഞ്ചായത്ത് അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തു

“Manju”

അനൂപ് എം സി

കതിരൂർ : കതിരൂർ  ഗ്രാമപഞ്ചായത്ത് ഭരണസമിതിയിലേക്ക് 2020-25 വർഷത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ സത്യ പ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. മുതിർന്ന അംഗം പത്താം വാർഡിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട പി.പവിത്രന് വരണാധികാരി തലശ്ശേരി സഹകരണ സംഘം അസി.ഡയറക്ടർ ഷഹിമ സത്യവാചകം ചൊല്ലിക്കൊടുത്തു.

തുടർന്ന് പി.പവിത്രൻ മറ്റ് 17 മെമ്പർ മാർക്ക് സത്യ പ്രതിജ്ഞ വാചകം ചൊല്ലിക്കൊടുത്തു. കതിരൂർ ഗ്രാമപഞ്ചായത്ത് ഓഫീസിനുന്നിൽ പ്രത്യേകം തയ്യാറാക്കിയ പന്തലിൽ കോ വിഡ് – 19- പ്രൊട്ടോകോൾ പാലിച്ചുകൊണ്ടാണ് ചടങ്ങ് നടത്തിയത്. മുൻ പഞ്ചായത്ത് പ്രസിഡന്റുമാര്‍, മുൻ മെമ്പർമാർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ,  തുടങ്ങിയവർ പങ്കെടുത്തു.  18 വാർഡുകളിലും LDF ആണ് ജയിച്ചത്.16 പേർ CPIM അംഗങ്ങളും 2 പേർ CPI ക്കാരുമാണ്. കഴിഞ്ഞ 20 വർഷമായി മുഴുവൻ സീറ്റിലും LDF ആണ് ജയിച്ചിട്ടുള്ളത്.

Related Articles

Back to top button