IndiaLatest

നിയമസഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി. രണ്ടക്കം കാണില്ല; പ്രശാന്ത് കിഷോര്‍

“Manju”

ന്യൂഡല്‍ഹി: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കേന്ദ്രനേതാക്കളുടെ ഇടവിട്ടുള്ള പര്യടനം ഉള്‍പ്പെടെ വന്‍ ബിജെപി പ്രചരണം നടത്തുമ്പോള്‍ പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പില്‍ ബിജെപി രണ്ടക്കം പോലും കാണുകില്ലെന്ന് ടിഎംസി യുടെ പ്രചരണ ചുക്കാന്‍ പിടിക്കുന്ന പ്രശാന്ത് കിഷോര്‍. ബിജെപി മികച്ച പ്രകടനം നടത്തിയാല്‍ താന്‍ എന്നന്നേക്കുമായി ട്വിറ്റര്‍ അക്കൗണ്ട് വിടുമെന്നാണ് വാദം. ബിജെപി പ്രചരണം കൊഴുപ്പിക്കുമ്പോഴാണ് അദ്ദേഹത്തിന്റെ ട്വീറ്റ്. പശ്ചിമ ബംഗാളില്‍ ബിജെപി രണ്ടക്കം കടക്കാന്‍ പോലും പാടുപെടും. മാധ്യമങ്ങളുടെ സഹായത്തോടെ അവര്‍ ഹൈപ്പ് ഉണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും അത് വിലപ്പോവില്ലെന്നും പറഞ്ഞു. ആഭ്യന്തരമന്ത്രി അമിത്ഷായുടെ ബംഗാള്‍ സന്ദര്‍ശനത്തിന് തൊട്ടുപിന്നാലെയാണ് പ്രശാന്ത് കിഷോറിന്റെ ട്വീറ്റ് വന്നതും.

 

Related Articles

Back to top button