IndiaLatestThrissur

കെ.കെ. മഹേശന്റെ ആത്മഹത്യ; വെള്ളാപ്പള്ളി നടേശനും തുഷാറിനുമെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശം

“Manju”

ആലപ്പുഴ: എസ്.എന്‍.ഡി.പി കണിച്ചുകുളങ്ങര യൂനിയന്‍ സെക്രട്ടറിയായിരുന്ന കെ.കെ. മഹേശന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും മകന്‍ തുഷാര്‍ വെള്ളാപ്പള്ളിക്കുമെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശം. വെള്ളാപ്പള്ളിയുടെ മാനേജര്‍ അശോകനെതിരെയും കേസെടുക്കും. ആലപ്പുഴ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയുടെതാണ് ഉത്തരവ്.

കെ.കെ. മഹേശന്റെ ഭാര്യ ഉഷാദേവി സമര്‍പ്പി ഹരജിയിലാണ് കോടതി ഉത്തരവ്. വെള്ളാപ്പള്ളി നടേശന്‍, തുഷാര്‍ വെള്ളാപ്പള്ളി തുടങ്ങിയവര്‍ക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തണമെന്നായിരുന്നു ആവശ്യം.

കഴിഞ്ഞ ജൂണ്‍ 23നാണ് മഹേശന്‍ ആത്മഹത്യ ചെയ്തത്. വെള്ളാപ്പള്ളിയുടെ വിശ്വസ്തന്‍ കൂടിയായിരുന്നു മഹേശന്‍. 32 പേജുള്ള വിശദമായ ആത്മഹ്യ കുറിപ്പ് കണ്ടെത്തിയിരുന്നു. എന്നാല്‍, പൊലീസ് ഇത് ഗൗരവമായി അന്വേഷിച്ചില്ലെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു. മാവേലിക്കര യൂണിയനിലെ മൈക്രോഫിനാന്‍സ് പദ്ധതിയുമായി ബന്ധപ്പെട്ട കേസില്‍ മഹേശനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ആത്മഹത്യ.

Related Articles

Back to top button